പുതിയ വസ്ത്രം വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം

Published : Apr 27, 2025, 02:04 PM IST
പുതിയ വസ്ത്രം വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം

Synopsis

ഉപയോഗം അനുസരിച്ച് വസ്ത്രങ്ങളുടെ നിറവും മങ്ങിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും കഴുകാറില്ല. ശരിക്കും പുതിയ വസ്ത്രങ്ങൾ ഇടുന്നതിന് മുമ്പ് കഴുകേണ്ടതുണ്ടോ?

പുതിയ വസ്ത്രങ്ങൾ വാങ്ങാനും ഇടാനുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ എപ്പോഴും വസ്ത്രങ്ങൾ പുത്തനായിരിക്കില്ല. ഉപയോഗം അനുസരിച്ച് വസ്ത്രങ്ങളുടെ നിറവും മങ്ങിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും കഴുകാറില്ല. ശരിക്കും പുതിയ വസ്ത്രങ്ങൾ ഇടുന്നതിന് മുമ്പ് കഴുകേണ്ടതുണ്ടോ? വസ്ത്രങ്ങൾ വാങ്ങിയപാടെ ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുന്നേ കഴുകേണ്ടതിന്റെ ആവശ്യകത ഇതാണ്. 

പുതിയ വസ്ത്രത്തിലെ ഡൈ അലർജിക്ക് കാരണമാകുന്നു   

വസ്ത്രങ്ങൾ സിന്തറ്റിക് ഫൈബറുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഈ ഫൈബറുകളിൽ ഡൈ ചേർത്താണ് നിറങ്ങൾ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങളിൽ ഡൈയുടെ അളവ് കൂടുതലായിരിക്കും. ഇത് നിങ്ങളുടെ ചർമ്മത്തിന് അലർജി പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമായ കാര്യമാണ്. 

വസ്ത്രത്തിൽ അണുക്കൾ, ഫങ്കസ് എന്നിവ ഉണ്ടാകാം 

പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് മുമ്പ് ഇട്ടുനോക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ പലരും ഇട്ടുനോക്കിയ വസ്ത്രങ്ങളാവാം നമ്മൾ വാങ്ങുന്നത്. അതിനാൽ തന്നെ വസ്ത്രത്തിൽ അണുക്കളും ഫങ്കസും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുന്നത് നല്ലതായിരിക്കും. 

പുതിയ വസ്ത്രങ്ങളിൽ രാസവസ്തുക്കൾ ചേർന്നിട്ടുണ്ട് 

വസ്ത്രങ്ങൾ ചുരുങ്ങാതിരിക്കാനും വൃത്തിയുള്ള ഷെയ്പ്പ് ലഭിക്കുന്നതിനും വേണ്ടി പലതരം രാസവസ്തുക്കൾ ചേർത്താണ് പുതിയ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. ഇത് നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ തന്നെ പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമാണ്.

കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്