കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ

Published : Apr 27, 2025, 01:55 PM IST
കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ? എങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ

Synopsis

എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ വസ്ത്രങ്ങളിൽ കറ പറ്റാറുണ്ട്. പ്രത്യേകിച്ചും വെള്ള വസ്ത്രങ്ങളിൽ പറയേണ്ടതുമില്ല. വസ്ത്രത്തിൽ കടുത്ത കറകൾ പറ്റിയിരുന്നാൽ പിന്നീട് അത് വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകും.

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അങ്ങനെ ആവാറില്ല. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ വസ്ത്രങ്ങളിൽ കറ പറ്റാറുണ്ട്. പ്രത്യേകിച്ചും വെള്ള വസ്ത്രങ്ങളിൽ പറയേണ്ടതുമില്ല. വസ്ത്രത്തിൽ കടുത്ത കറകൾ പറ്റിയിരുന്നാൽ പിന്നീട് അത് വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാകും. കറ പറ്റിയ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയാൽ അത് വൃത്തിയാവുകയുമില്ല. അതിനാൽ തന്നെ കറപ്പറ്റിയ വസ്ത്രങ്ങൾ കൈകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. വസ്ത്രത്തിലെ കറ മാറ്റാൻ ഇത്രയും മാത്രം ചെയ്താൽ മതി. 

വസ്ത്രം കുതിർക്കാനിടാം

കറ പിടിച്ച വസ്ത്രങ്ങൾ കഴുകുന്നതിന് മുമ്പ് കുതിർക്കാനിടണം. ആദ്യമേ ഉരച്ച് കഴുകാൻ ശ്രമിച്ചാൽ കറ വസ്ത്രത്തിൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കറപിടിച്ച വസ്ത്രം വെള്ളത്തിലിട്ട് കുറച്ച് നേരം കുതിർത്തെടുക്കാം. അതിന് ശേഷം നന്നായി വൃത്തിയാക്കാവുന്നതാണ്.  

ലിക്വിഡ് ഡിഷ് സോപ്പ് 

കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ലിക്വിഡ് ഡിഷ് സോപ്പ്. വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ഡിഷ് സോപ്പ് ഉപയോഗിച്ച് കറപിടിച്ച വസ്ത്രം നന്നായി ഉരച്ച് കഴുകണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുക്കാവുന്നതാണ്. 

ചൂട് വെള്ളത്തിൽ കഴുകാം 

ചോര, ചോക്ലേറ്റ് തുടങ്ങിയ കറകൾ തണുത്ത വെള്ളം ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അതേസമയം കടുത്ത കറകളാണെങ്കിൽ ചൂട് വെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. ഇത് കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.   

വസ്ത്രം ഉണക്കരുത് 

ചൂട് വെള്ളം വസ്ത്രത്തിലെ എണ്ണക്കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. അതേസമയം പൂർണമായും വസ്ത്രത്തിലെ കറ പോകാതെ ഉണക്കാൻ ഇടരുത്. കറ ശരിക്കും പോയിട്ടില്ലെങ്കിൽ ഉണക്കുന്ന സമയം വസ്ത്രത്തിൽ കറ പറ്റിയിരിക്കുകയും പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. 

ഐസ് ട്രേ 'ഐസ്' ഉണ്ടാക്കാൻ മാത്രമല്ല ഇങ്ങനെയും ഉപയോഗിക്കാം

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്