Malayalam

ചുവപ്പ് നിറമുള്ള ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്. വീടിന്റെ ഇന്റീരിയർ മനോഹരമാക്കാൻ ചുവപ്പ് നിറമുള്ള ഈ ചെടികൾ വളർത്തൂ.

Malayalam

ആന്തൂറിയം

ഫ്ലമിംഗോ ഫ്ലവർ എന്നും ആന്തൂറിയത്തിന് പേരുണ്ട്. ചുവപ്പും നല്ല തിളക്കവുമുള്ള ഇലകൾ വീടിന്റെ ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കുന്നു.

Image credits: Getty
Malayalam

റെഡ് കലാഡിയം

ഹൃദയാകൃതിയിൽ ഉള്ള ചുവപ്പും പച്ചയും കലർന്ന ഇലകളാണ് റെഡ് കലാഡിയത്തിനുള്ളത്. കൂടുതൽ പരിചരണം ചെടിക്ക് ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

കോളിയസ് ചെടി

അലങ്കാര ചെടിയാണ് കോളിയസ്. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്നു. ഇതിന്റെ ചുവപ്പ് നിറമുള്ള ഇലകൾ വീടിന്റെ അകത്തളത്തിന് കൂടുതൽ ഭംഗി നൽകും.

Image credits: Getty
Malayalam

ക്രോട്ടൺ

ചുവപ്പിൽ വിവിധതരം നിറങ്ങൾ കലർന്നതാണ് ക്രോട്ടൺ ചെടി. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty
Malayalam

റെഡ് അഗ്ലോനിമ

ഇൻഡോർ ചെടിയാണ് റെഡ് അഗ്ലോനിമ. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം. അതിനാൽ തന്നെ ചെടിക്ക് കൂടുതൽ പരിചരണം വേണ്ടി വരുന്നില്ല.

Image credits: Getty
Malayalam

നെർവ് പ്ലാന്റ്

മനോഹരമായ ഇലകളാണ് നെർവ് പ്ലാന്റിനുള്ളത്. ഇത് ഷെൽഫിലും, ടേബിൾടോപ്പിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ്.

Image credits: Getty
Malayalam

ബ്രോമിലിയാഡ്

വീടിന്റെ ഇന്റീരിയറിന് ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ ബ്രോമിലിയാഡ് ചെടി വളർത്താം. ചെറിയ സ്‌പേസിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

Image credits: Getty

വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീട്ടിൽ റോസ്മേരി ചെടി വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ അറിയാം

ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

തുടക്കക്കാർക്ക് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ