നിങ്ങളുടെ ഓമനച്ചെടികൾ പൂക്കുന്നില്ലേ? ഇതാ ചില കുറുക്കുവഴികൾ 

Published : Mar 16, 2025, 11:31 AM IST
നിങ്ങളുടെ ഓമനച്ചെടികൾ പൂക്കുന്നില്ലേ? ഇതാ ചില കുറുക്കുവഴികൾ 

Synopsis

പൂക്കൾ എപ്പോഴും ഫ്രഷ് ലുക്കിലായിരിക്കണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കാറുണ്ട്. നിങ്ങൾക്ക് കിട്ടുന്ന ഫ്ലവർ ബൊക്ക അല്ലെങ്കിൽ വാങ്ങുന്ന പൂക്കളൊക്കെ എപ്പോഴും അതെ ഭംഗിയോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും

പൂക്കൾ എപ്പോഴും ഫ്രഷ് ലുക്കിലായിരിക്കണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കാറുണ്ട്. നിങ്ങൾക്ക് കിട്ടുന്ന ഫ്ലവർ ബൊക്ക അല്ലെങ്കിൽ വാങ്ങുന്ന പൂക്കളൊക്കെ എപ്പോഴും അതെ ഭംഗിയോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. എന്നാൽ ദിവസങ്ങൾ കഴിയുംതോറും പൂക്കൾ വാടിക്കൊണ്ടേയിരിക്കുന്നു. അതുപോലെ തന്നെയാണ് ചെടികളിൽ പൂക്കൾ വരുന്നതും. നന്നായി പൂക്കുമെന്ന് ആഗ്രഹിച്ച് വാങ്ങുന്ന ചെടികൾ കാലങ്ങളെടുക്കാം പൂക്കണമെങ്കിൽ. ചെടികൾക്ക് മാത്രമല്ല പൂവുകൾക്കും ഭക്ഷണം ആവശ്യമുണ്ട്. ചെടികളിൽ പൂവ് എളുപ്പത്തിൽ വളരാൻ ഈ പൊടികൈകൾ ചെയ്തുനോക്കു.

പഞ്ചസാരയും നാരങ്ങ നീരും    

രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങ നീരും ചെറുചൂട് വെള്ളത്തിൽ കലർത്തി ചെടിയിൽ ഒഴിച്ചുകൊടുക്കാം. പഞ്ചസാര നിങ്ങളുടെ പൂക്കൾക്ക് വേണ്ട ഊർജ്ജവും നാരങ്ങ പിഎച്ച് ലെവലും നിയന്ത്രിക്കുന്നു. ഇത് വെള്ളത്തെയും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.  

പഞ്ചസാരയും വിനാഗിരിയും 

രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ചെറുചൂടുവെള്ളത്തിൽ കലർത്തി ചെടിയിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ പൂക്കളെ എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കാൻ സഹായിക്കുന്നു. പഞ്ചസാര പൂക്കൾക്ക് ഭക്ഷണവും, വിനാഗിരി ബാക്റ്റീരിയകൾ ഉണ്ടാകുന്നതും തടയുന്നു.

ബ്ലീച്ച് ഉപയോഗിക്കാം 

ചെടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്റ്റീരിയകളെ തടയാൻ ബ്ലീച്ച് ഉപയോഗിക്കാവുന്നതാണ്. കഠിനമായ ബാക്റ്റീരിയകളെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്ന ഒന്നാണിത്. ഒരു ഡ്രോപ്പ് ബ്ലീച്ച് വെള്ളത്തിൽ ചേർത്ത് ചെടിയിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് കീടങ്ങളിൽ നിന്നും പൂക്കളെ സംരക്ഷിക്കുന്നു.

ഡിസ്പ്രിൻ ഉപയോഗിക്കാം 

ഡിസ്പ്രിനിൽ സാലിസിലിക് ആസിഡ് ഉണ്ട്. അതുകൊണ്ട് തന്നെ ഡിസ്പ്രിൻ  വെള്ളത്തിലെ പിഎച്ച് ലെവൽ കുറക്കാൻ സഹായിക്കുന്നു. ഇത് പൂക്കൾക്ക് എളുപ്പത്തിൽ വെള്ളത്തെ ആഗിരണം ചെയ്യാനും ബാക്റ്റീരിയയെ തടയുകയും ചെയ്യുന്നു.  

ഫ്രിഡ്ജിൽ ദുർഗന്ധമുണ്ടോ? ഇനി ടെൻഷൻ വേണ്ട, പരിഹാരമുണ്ട്

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്