പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

Published : May 02, 2025, 05:34 PM IST
പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

Synopsis

ഓരോ ഭക്ഷണത്തിനും വ്യത്യസ്തമായ രുചികളുമാണ് ഉണ്ടാവുക. ഫ്രൈ, ഗ്രിൽ, ചൂടാക്കൽ, തിളപ്പിക്കൽ തുടങ്ങി വ്യത്യസ്തമായ രീതിയിലാണ് നമ്മൾ പാചകം ചെയ്യാറുള്ളത്.

പാചകം ചെയ്യുമ്പോൾ പലതരം സാധനങ്ങൾ ആവശ്യമായി വരുന്നു. ഓരോ ഭക്ഷണത്തിനും വ്യത്യസ്തമായ രുചികളുമാണ് ഉണ്ടാവുക. ഫ്രൈ, ഗ്രിൽ, ചൂടാക്കൽ, തിളപ്പിക്കൽ തുടങ്ങി വ്യത്യസ്തമായ രീതിയിലാണ് നമ്മൾ പാചകം ചെയ്യാറുള്ളത്. ഭക്ഷണം ആരോഗ്യകരമാകണമെങ്കിൽ പാചകം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് അറിയാം. 

എയർ ഫ്രൈ ചെയ്യുമ്പോൾ 

എയർ ഫ്രൈയർ ഉപയോഗിച്ച് പാകം ചെയ്യുന്നത് എളുപ്പമാണ്. കൂടാതെ വളരെ കുറച്ച് എണ്ണ മാത്രമേ ആവശ്യമായി വരുകയുമുള്ളൂ. ചൂട് വായുവിനെ ഉപയോഗിച്ചാണ് എയർ ഫ്രൈയർ പ്രവർത്തിക്കുന്നത്. ഇത് ട്രാൻസ് ഫാറ്റിന് കാരണമാകുന്നു. കൂടാതെ ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകം ആകാതെയോ അല്ലെങ്കിൽ അമിതമായി വേവുകയോ ചെയ്യുന്നു.  

ഗ്രില്ലിങ് 

നമ്മളിൽ പലർക്കും ഇഷ്ടമുള്ള കാര്യമാണ് ഗ്രിൽ ചെയ്യുന്നത്. ഇറച്ചി, മീൻ, പനീർ തുടങ്ങിയ ഭക്ഷണങ്ങൾ നമ്മൾ ഗ്രിൽ ചെയ്യാറുണ്ട്. എന്നാൽ തുറന്ന് വെച്ച് കൂടുതൽ ടെമ്പറേച്ചറിൽ പാകം ചെയ്യുമ്പോൾ ഇത് ദോഷകരമായ ഹെറ്ററോസൈക്ലിക് അമിനുകൾ, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ എന്നീ കോമ്പൗണ്ടുകൾ ഉണ്ടാവാൻ കാരണമാകുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. 

നോൺ സ്റ്റിക് പാൻ

നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യാൻ പലർക്കും ഇഷ്ടമാണ്. ഇതിൽ പോളിടെട്രാഫ്ലൂറോഎത്തിലീൻ കോട്ടിങ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പാൻ അമിതമായി ചൂടാക്കിയാൽ ഇതിൽ നിന്നും വിഷ പുകകളും കണികകളും വരാനുള്ള സാധ്യത വളരെ കൂടുതലാണ്.  

അമിതമായി വേവിക്കരുത്

ഭക്ഷണങ്ങൾ അമിതമായി വേവിക്കുന്നത് നല്ലതല്ല. ഇത് ഭക്ഷണത്തിന്റെ പോഷകങ്ങളും രുചിയും നഷ്ടപ്പെടാനും ദോഷകരമായ പദാർത്ഥങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.   

ഈ പാത്രങ്ങൾ കഴുകുമ്പോൾ സൂക്ഷിക്കണേ

PREV
Read more Articles on
click me!

Recommended Stories

സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി