പാത്രം കഴുകുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

Published : Apr 22, 2025, 05:40 PM IST
പാത്രം കഴുകുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

Synopsis

പാത്രങ്ങൾ വൃത്തിയാക്കാൻ പലതരം ക്ലീനറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ചില സമയങ്ങളിൽ പാത്രങ്ങൾ വൃത്തിയായി കാണുമെങ്കിലും അതിലുള്ള അണുക്കൾ ശരിക്കും പോയിട്ടുണ്ടാവില്ല.

അടുക്കളയിലെ ഏറ്റവും ബോറൻ പണി പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ്. കരിയും കറയും പിടിച്ച പാത്രങ്ങൾ എത്രയൊക്കെ വൃത്തിയാക്കിയാലും പൂർണമായും വൃത്തിയാവുകയുമില്ല. പാത്രങ്ങൾ വൃത്തിയാക്കാൻ പലതരം ക്ലീനറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ചില സമയങ്ങളിൽ പാത്രങ്ങൾ വൃത്തിയായി കാണുമെങ്കിലും അതിലുള്ള അണുക്കൾ ശരിക്കും പോയിട്ടുണ്ടാവില്ല. പാത്രം കഴുകുമ്പോൾ സ്ഥിരമായി നിങ്ങൾ ആവർത്തിക്കുന്ന തെറ്റുകൾ ഇതാണ്. അവ എന്തൊക്കെയാണെന്ന് അറിയാം. 

ചൂട് വെള്ളം 

ചൂട്  വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നത് അഴുക്കുകൾ പോകാൻ സഹായകരമാണെങ്കിലും നിങ്ങളുടെ കൈകൾക്ക് ഇത് നല്ലതല്ല. ഇത് നിങ്ങളുടെ കൈകൾ പൊള്ളാനും ഡ്രൈ ആകാനും കാരണമാകുന്നു. അതിനാൽ തന്നെ പാത്രം കഴുകുമ്പോൾ എപ്പോഴും തണുത്ത വെള്ളമോ ചെറുചൂട് വെള്ളമോ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കാം. 

ഉടനെ കഴുകാം 

പാത്രങ്ങൾ ഉപയോഗിച്ചതിന് ശേഷം ഉടനെ കഴുകാൻ ശ്രദ്ധിക്കണം. പാത്രത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇരുന്നാൽ ഇത് പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. അതിനാൽ തന്നെ ഉടനെ കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. ഇനി പാത്രങ്ങൾ കഴുകിയതിന് ശേഷം പൂർണമായും ഉണങ്ങി കഴിഞ്ഞാൽ മാത്രമേ ഷെൽഫിൽ വയ്ക്കാൻ പാടുള്ളു. പാത്രത്തിൽ വെള്ളമിരുന്നാൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഇത് ദുർഗന്ധമുണ്ടാക്കാനും സാധ്യതയുണ്ട്. 

സിങ്ക് വൃത്തിയാക്കണം 

പാത്രങ്ങൾ കഴുകുന്നതിന് മുമ്പ് സിങ്ക് വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൃത്തിഹീനമായ സിങ്ക് ആണെങ്കിൽ അതിൽ നിന്നും അണുക്കൾ ഉണ്ടാവുകയും ഇത് നിങ്ങളുടെ പാത്രത്തിലേക്ക് എളുപ്പത്തിൽ കയറിപ്പറ്റുകയും ചെയ്യുന്നു. അതിനാൽ തന്നെ എപ്പോഴും അടുക്കള സിങ്ക് വൃത്തിയാക്കി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.   

എത്ര കഴുകിയിട്ടും വെളുത്തുള്ളിയുടെ ഗന്ധം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്