
വീട്ടിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്. വ്യത്യസ്തമായ നിറങ്ങളിലും ആകൃതിയിലുമെല്ലാം ചെടികൾ ഇന്ന് ലഭ്യമാണ്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് കറ്റാർവാഴ. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു. കറ്റാർവാഴ വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.കറ്റാർവാഴ
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് കറ്റാർവാഴ. വീട്ടിൽ കറ്റാർവാഴ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. ഏസ്തെറ്റിക്
കാഴ്ചയിൽ മനോഹരമാണ് കറ്റാർവാഴ. ഇതിന്റെ കട്ടിയുള്ള ഇലകളും അതിന്റെ ആകൃതിയും മറ്റുള്ള ചെടികളിൽ നിന്നും കറ്റാർവാഴയെ വ്യത്യസ്തമാക്കുന്നു.
3. വേഗത്തിൽ വളരുന്നു
വേഗത്തിൽ വളരുന്ന ചെടിയാണ് കറ്റാർവാഴ. ഒരിക്കൽ വളർന്നു കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും ചെറിയ ഇലകൾ വളരുന്നു.
4. ജെൽ
ഇലകൾക്കുള്ളിൽ ജെൽ ഉള്ളതാണ് കറ്റാർവാഴയുടെ മറ്റൊരു പ്രത്യേകത. ഇത് ചർമ്മത്തിനും, മുറിവുകൾ ഉണക്കാനും നല്ലതാണ്.
5. വായുവിനെ ശുദ്ധീകരിക്കുന്നു
വായുവിലുള്ള ഫോർമൽഡിഹൈഡ്, ബെൻസീൻ എന്നിവയെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാനും കറ്റാർവാഴ ചെടിക്ക് സാധിക്കും.
6. പരിചരണം
എപ്പോഴും വെള്ളം ഒഴിക്കുകയോ, സൂര്യപ്രകാശമോ ചെടിക്ക് ആവശ്യം വരുന്നില്ല. ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
7. നിരവധി ചെടികൾ
ഒരു കറ്റാർവാഴയിൽ നിന്നും തന്നെ എളുപ്പത്തിൽ പുതിയ ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും. ചെറിയ ഇലകൾ വെട്ടിമാറ്റി പ്രത്യേകം നട്ടുവളർത്തിയാൽ മതി.
8. ഉപയോഗങ്ങൾ
ചർമ്മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിന് കറ്റാർവാഴ നല്ലതാണ്. കൂടാതെ നല്ല ദഹനത്തിനും ഇത് ഉപയോഗിക്കാറുണ്ട്.