എസി ഇല്ലാതെ വീട് എങ്ങനെ തണുപ്പിക്കാം? ഇതാ ചില പൊടിക്കൈകൾ
വേനൽക്കാലത്ത് വീടിനകത്തെ ചൂട് കുറയ്ക്കാൻ ഉച്ചനേരത്ത് ജനലുകൾ അടച്ചിടുന്നത് മുതൽ ടെറസിൽ വെള്ളം തളിക്കുന്നത് വരെ പല വഴികളുണ്ട്. കട്ടിയുള്ള കർട്ടനുകൾ, ഇളം നിറങ്ങൾ, ഇൻഡോർ ചെടികൾ എന്നിവയെല്ലാം വീട് തണുപ്പിക്കാൻ സഹായിക്കും.
18

Image Credit : Asianet News
ഉച്ചയ്ക്ക് ജനലുകൾ അടച്ചിടുക
ദിവസത്തെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്ക് ജനലുകളും വാതിലുകളും അടച്ചിടുന്നത് പുറത്തെ ചൂട് വീടിനകത്തേക്ക് കടക്കുന്നത് തടയാൻ സഹായിക്കും.
28
Image Credit : Getty
കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം
കനം കുറഞ്ഞ കർട്ടനുകൾക്ക് പകരം കട്ടിയുള്ള തുണികൊണ്ടുള്ള കർട്ടനുകളോ ബ്ലാക്ക്ഔട്ട് കർട്ടനുകളോ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടഞ്ഞ് ചൂട് കുറയ്ക്കും.
38
Image Credit : Asianet News
ടെറസിൽ വെള്ളം തളിക്കാം
ഉച്ചയ്ക്കോ വൈകുന്നേരമോ ടെറസിൽ വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. നമ്മുടെ നാട്ടിലൊക്കെ വീടുകളില്‍ ചൂട് കുറയ്‌ക്കാന്‍ പണ്ടുമുതലേ ചെയ്യുന്ന ഒരു കുറുക്കുവഴിയാണിത്.
48
Image Credit : Getty
ഫാനിന് മുന്നിൽ ഐസ് വെക്കുക
ഫാനിന് മുന്നിൽ ഒരു പാത്രത്തിൽ ഐസോ തണുത്ത വെള്ളമോ വെക്കുന്നത് മുറിയിൽ തണുപ്പ് നിറയ്ക്കും. ചിലവ് കുറഞ്ഞതും എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു വഴിയാണിത്.
58
Image Credit : Getty
വീട്ടിൽ ചെടികൾ നടാം
തുളസി, മണി പ്ലാന്‍റ്, അടയ്ക്ക പന തുടങ്ങിയ ചെടികൾ വീടിനകത്തെ ചൂട് നിയന്ത്രിക്കാൻ സഹായിക്കും. ബാൽക്കണിയിലോ ജനലിനടുത്തോ ഇവ വെക്കാം.
68
Image Credit : Getty
ഇളം നിറങ്ങൾ ഉപയോഗിക്കാം
ചുവരുകൾ, കർട്ടനുകൾ, ബെഡ്ഷീറ്റുകൾ എന്നിവയ്ക്ക് വെള്ള, ക്രീം, ഇളം നീല പോലുള്ള ഇളം നിറങ്ങൾ ഉപയോഗിക്കുക. ഇവ ചൂട് കുറച്ച് മാത്രമേ ആഗിരണം ചെയ്യൂ.
78
Image Credit : summer weather
ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക
ടിവി, ലാപ്ടോപ്പ്, ഓവൻ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ചൂട് പുറത്തുവിടും. ഉപയോഗത്തിലില്ലാത്തപ്പോൾ ഇവ പൂർണ്ണമായും ഓഫ് ചെയ്ത് വെക്കുക.
88
Image Credit : Freepik
രാത്രിയിൽ കാറ്റ് കയറട്ടെ
വൈകുന്നേരങ്ങളിലും രാത്രിയിലും ജനലുകൾ തുറന്നിട്ട് ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇത് സ്വാഭാവികമായ തണുത്ത കാറ്റ് വീടിനുള്ളിൽ കയറാൻ സഹായിക്കും.
Latest Videos

