കരിഞ്ഞ പാനുകൾ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാകും; ഇങ്ങനെ ചെയ്താൽ മതി 

Published : Mar 03, 2025, 12:45 PM ISTUpdated : Mar 03, 2025, 12:46 PM IST
കരിഞ്ഞ പാനുകൾ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാകും; ഇങ്ങനെ ചെയ്താൽ മതി 

Synopsis

അടുക്കളയിൽ നമ്മൾ പലവിധത്തിലുള്ള പാചക പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് ഒരു വെല്ലുവിളിയാണ്

അടുക്കളയിൽ നമ്മൾ പലവിധത്തിലുള്ള പാചക പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും പാനുകൾക്ക്. ഡിഷ് വാഷിനോ ജെല്ലിനോ ഒന്നും കരിഞ്ഞ കറയെ നീക്കം ചെയ്യാൻ സാധിച്ചെന്ന് വരില്ല. എന്നാൽ രീതിയിൽ നിങ്ങൾ ചെയ്തുനോക്കൂ. എളുപ്പത്തിൽ പാനിലെ കരിഞ്ഞ കറയെ നീക്കം ചെയ്യാൻ സാധിക്കും. 

ചൂടുവെള്ളം 

ചൂടുവെള്ളം ഉപയോഗിച്ച് കരിഞ്ഞ പാത്രം വൃത്തിയാക്കാൻ സാധിക്കും. വൃത്തിയാക്കേണ്ട പാത്രത്തിൽ തന്നെ വെള്ളമെടുത്ത് തിളപ്പിക്കണം. വെള്ളം കളഞ്ഞതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന കരിഞ്ഞ കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.

ഉപ്പ് 

ഉപ്പ് ഉപയോഗിച്ചും പാനിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കരിപിടിച്ച പാത്രത്തിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. അതിനൊപ്പം ഡിഷ് വാഷോ ജെല്ലോ ചേർത്ത് ഉരച്ച് കഴുകണം. ഇതിനൊപ്പം നാരങ്ങാ നീരോ വിനാഗിരിയോ ചേർക്കാവുന്നതാണ്. 

ബേക്കിംഗ് സോഡ  

ബേക്കിംഗ് സോഡ ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല പാത്രങ്ങളിലെ കറ കളയാനും ഉപയോഗിക്കാറുണ്ട്. കരിപിടിച്ച പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് ചൂടാക്കിയതിന് ശേഷം ബേക്കിംഗ് സോഡ അതിലേക്ക് ഇട്ടുകൊടുക്കണം. ശേഷം ഉരച്ച് കഴുകിയാൽ പാനിലെ കരിപിടിച്ച കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. 

കെച്ചപ്പ് 

ടൊമാറ്റോ കെച്ചപ്പ് ഉപയോഗിച്ചും കറകളെ നീക്കം ചെയ്യാൻ സാധിക്കും. അതിശയം തോന്നാം എന്നാൽ കെച്ചപ്പിന് രുചി നൽകാൻ മാത്രമല്ല വൃത്തിയാക്കാനുമുള്ള ഗുണങ്ങളുണ്ട്. കുറച്ച് ടൊമാറ്റോ കെച്ചപ്പ് കരിപിടിച്ച പാനിലേക്ക് തേച്ചുപിടിപ്പിക്കണം. 20 മിനിട്ടോളം അങ്ങനെ വെച്ചതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.

നാരങ്ങ 

ഏത് കഠിന കറയേയും നീക്കാൻ സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. കുറച്ച് നാരങ്ങ എടുത്ത് കരിപിടിച്ച പാത്രത്തിലേക്ക് മുഴുവനായി ഇട്ടുതിളപ്പിക്കണം. അതിനുശേഷം ഡിഷ് വാഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. നിങ്ങളുടെ പാനിലെ കറയെ ഇത് എളുപ്പത്തിൽ നീക്കം ചെയ്യും.  

വീട്ടിൽ പച്ചക്കറി തോട്ടമുണ്ടാക്കാൻ ഇതാ 4 എളുപ്പ വഴികൾ

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്