ക്രിസ്മസ് കാക്ടസ് തഴച്ചു വളരാൻ ഇതുമാത്രം മതി; ഇങ്ങനെ ചെയ്യൂ

Published : Nov 20, 2025, 01:10 PM IST
christmas-cactus

Synopsis

ഓരോ ചെടിയുടേയും ഭംഗിയും ഗുണങ്ങളും മനസ്സിലാക്കിയാണ് നമ്മൾ ഇൻഡോർ ചെടികൾ വാങ്ങിക്കാറുള്ളത്. അത്തരത്തിൽ പ്രത്യേകതയുള്ളൊരു ചെടിയാണ് ക്രിസ്മസ് കാക്ടസ്. ഇത് പെട്ടെന്ന് വളരാൻ കാപ്പിപ്പൊടി വളം ഉപയോഗിക്കാം.

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. പല നിറത്തിലും ആകൃതിയിലും ഇൻഡോർ ചെടികൾ ലഭ്യമാണ്. ഓരോ ചെടിയുടേയും ഭംഗിയും ഗുണങ്ങളും മനസ്സിലാക്കിയാണ് നമ്മൾ ഇൻഡോർ ചെടികൾ വാങ്ങിക്കാറുള്ളത്. അത്തരത്തിൽ പ്രത്യേകതയുള്ളൊരു ചെടിയാണ് ക്രിസ്മസ് കാക്ടസ്. ഇത് പെട്ടെന്ന് വളരാൻ കാപ്പിപ്പൊടി വളം ഉപയോഗിക്കാം. ചർമ്മാരോഗ്യത്തിനും കീടങ്ങളെ അകറ്റാനും മാത്രമല്ല കാപ്പിപൊടിക്ക് ഇങ്ങനെയും ഉപയോഗങ്ങൾ ഉണ്ട്. കാപ്പിപ്പൊടി പ്രയോഗം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാം.

  1. കാപ്പിപ്പൊടി വളം ശരിയായ രീതിയിൽ പ്രയോഗിച്ചാൽ ചെടി നന്നായി വളരും. ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടി ചെറിയ അളവിൽ ചെടിയിൽ ഇട്ടുകൊടുക്കാം.

2. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ചെടി എളുപ്പത്തിൽ വളരുന്നു. അതേസമയം ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടി നന്നായി ഉണക്കിയതിന് ശേഷം മാത്രമേ മണ്ണിൽ ചേർക്കാൻ പാടുള്ളൂ.

3. നാല് ആഴ്ച്ച കൂടുമ്പോൾ ചെടിക്ക് കാപ്പിപ്പൊടി വളമിട്ടുകൊടുക്കാവുന്നതാണ്. അതേസമയം എപ്പോഴും ഇടുന്നത് ഒഴിവാക്കണം.

4. ചെറുചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടി കലർത്തിയതിന് ശേഷം രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചിരിക്കാം. അടുത്ത ദിവസം ഈ വെള്ളം ചെടിക്ക് ചുറ്റും ഒഴിച്ചാൽ മതി.

5. അടുക്കള മാലിന്യങ്ങൾക്കൊപ്പം കമ്പോസ്റ്റിൽ കാപ്പിപ്പൊടി ഇടുന്നതും നല്ലതാണ്. ഇത് മണ്ണിനെ കൂടുതൽ ഗുണമുള്ളതാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് ഇവിടെയാണ്; ശ്രദ്ധിക്കൂ
കറപിടിച്ച സ്റ്റെയിൻലെസ് സ്റ്റീൽ പാത്രം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി