വീടിന്റെ ലാൻഡ്സ്കേപ്പ് മനോഹരമാക്കാൻ വേണം കലാത്തിയ ലൂട്ടിയ; സവിശേഷതകൾ ഇതാണ്

Published : Nov 19, 2025, 12:09 PM IST
calathea-lutea

Synopsis

ഇൻഡോർ പ്ലാന്റുകൾ വീടുകളിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ ലാൻഡ്സ്കേപ്പിനെ മനോഹരമാക്കുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. ഇതിന്റെ പ്രത്യേകതകൾ അറിയാം. 

വീട്ടിൽ ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസിന് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതിനനുസരിച്ച് നമുക്ക് ആവശ്യമുള്ളത് വീട്ടിൽ വളർത്താൻ സാധിക്കും. ഇന്ന് വീടിനുള്ളിലും പുറത്തുമെല്ലാം ചെടികൾ വളർത്താറുണ്ട്. ഇൻഡോർ പ്ലാന്റുകൾ വീടുകളിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ ലാൻഡ്സ്കേപ്പിനെ മനോഹരമാക്കുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. ഇതിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഇന്ന് ഒട്ടുമിക്ക വീടുകളിലും ലാൻഡ്സ്കേപ്പ് മനോഹരമാക്കാൻ ഉപയോഗിക്കുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. അഞ്ചടി വരെ ഉയരത്തിൽ ഈ ചെടിക്ക് വളരാൻ സാധിക്കും.

2. ഇൻഡോറായും ഔട്ട്ഡോറായും വളർത്താൻ സാധിക്കുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. ഇത് ചട്ടിയിലും വളർത്താൻ സാധിക്കുമെങ്കിലും മണ്ണിൽ നേരിട്ട് നടുന്നതാണ് നല്ലത്.

3. അമിതമായ പരിചരണം ഈ ചെടിക്ക് ആവശ്യം വരുന്നില്ല. ചെറിയ പരിചരണത്തോടെ തന്നെ എളുപ്പം വളരുന്ന ചെടിയാണിത്. 

4. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. ഇത് ഇലകൾ കരിയാനും ചെടി വാടി പോകാനും കാരണമാകുന്നു. അതിനാൽ തന്നെ വെയിൽ അധികമേൽക്കാത്ത സ്ഥലങ്ങളിലാവണം കലാത്തിയ ലൂട്ടിയ വളർത്തേണ്ടത്.

5. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ. ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം ചെടിയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

6. മനോഹരമായ ഈ ചെടി ഒറ്റക്ക് വളർത്തുന്നത് ഒഴിവാക്കാം. ഇത് ഒരുമിച്ച് വളർത്തുന്നതാണ് ഭംഗി.

PREV
Read more Articles on
click me!

Recommended Stories

ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 6 കാര്യങ്ങൾ ഇതാണ്