വീടിനുള്ളിലെ 'ഡെഡ് സ്‌പേസുകൾ' ഒഴിച്ചിടാനുള്ളതല്ല; ഉപയോഗപ്രദമാക്കാം ഇങ്ങനെ

Published : Nov 10, 2025, 10:47 AM IST
home-interior

Synopsis

വീട് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ സ്ഥലങ്ങൾ ഒഴിച്ചിടുന്നത് വീടിനുള്ളിൽ നെഗറ്റീവ് അന്തരീക്ഷം ഉണ്ടാവാൻ കാരണമാകുന്നു. ‘ഡെഡ് സ്‌പേസുകൾ’ പ്രയോജനപ്പെടുത്താൻ ഇങ്ങനെ ചെയ്യൂ. 

ഡെഡ് സ്‌പേസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീടിനുള്ളിൽ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളേയാണ്. വീട് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ സ്ഥലങ്ങൾ ഒഴിച്ചിടുന്നത് വീടിനുള്ളിൽ നെഗറ്റീവ് അന്തരീക്ഷം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ സ്‌പേസ് വെറുതെ ഇടുന്നത് ഒഴിവാക്കണം. വീടിന്റെ ഡെഡ് സ്‌പേസുകൾ പ്രയോജനപ്പെടുത്താൻ ഇങ്ങനെ ചെയ്താൽ മതി.

1.കോണുകൾ

വീടിന്റെ ഓരോ മുറികളിലും ഒഴിഞ്ഞു കിടക്കുന്ന കോണുകൾ ഉണ്ടാകും. ഇത്തരം സ്‌പേസുകൾ പ്രയോജനമുള്ള രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. ടേബിൾ, ഇരിപ്പിടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി മുറിക്ക് അനുയോജ്യമായ രീതിയിൽ കോണുകൾ ഒരുക്കണം.

2. ഗോവണിയുടെ അടിഭാഗങ്ങൾ

  1. വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ ഗോവണിയുടെ അടിഭാഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇവിടെ ചെടികൾ വളർത്തുന്നത് വീടകത്തെ കൂടുതൽ മനോഹരവും ശാന്തവുമാക്കുന്നു.

2. ഇനി ചെടികൾ വേണ്ടന്നാണെങ്കിൽ ഇവിടം നിങ്ങൾക്ക് സ്റ്റോറേജ് സ്‌പേസ് ആയും ഉപയോഗിക്കാവുന്നതാണ്. സാധനങ്ങൾ സുരക്ഷിതമായി വയ്ക്കാൻ ഇവിടം നല്ലതാണ്.

3. ടെറസ്

വസ്ത്രങ്ങൾ ഉണക്കുന്നതിന് വേണ്ടി മാത്രമാണ് നമ്മളിൽ പലരും ടെറസ് ഉപയോഗിക്കാറുള്ളത്. എന്നാൽ ടെറസിനെ നിങ്ങളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റാൻ സാധിക്കും. ചെറിയ പൂൾ, പ്ലെയിങ് ഏരിയ, പെയിന്റിംഗ് ഏരിയ തുടങ്ങി നിങ്ങളുടെ ഹോബി അനുസരിച്ച് ടെറസിനെ മാറ്റിയെടുക്കാം. അല്ലെങ്കിൽ ഇവിടം യൂട്ടിലിറ്റി സ്‌പേസ് ആയും ഉപയോഗിക്കാവുന്നതാണ്.

4. കട്ടിലിനടിയിലെ സ്ഥലം

മിക്കപ്പോഴും കട്ടിലിനടിയിലെ സ്ഥലം ഒഴിച്ചിടാറാണ് പതിവ്. എന്നാൽ ഇവിടം നല്ലൊരു സ്റ്റോറേജ് സ്‌പേസാക്കി മാറ്റാൻ സാധിക്കും. സാധനങ്ങൾ അടുക്കും ചിട്ടയോടെയും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇപ്പോൾ അടിഭാഗത്ത് സ്റ്റോറേജുള്ള കട്ടിലുകളാണ് അധികവും ഇറങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്