ഈ ചെടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ സൂക്ഷിക്കണം 

Published : Feb 18, 2025, 03:21 PM IST
ഈ ചെടികൾ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ സൂക്ഷിക്കണം 

Synopsis

ചന്തം കണ്ട് മയങ്ങി പോകുന്നതിനിടയിൽ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടെ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ചില ചെടികളിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടാവാം.

നമ്മൾ പലപ്പോഴും ചെടികൾ വാങ്ങാറുള്ളത് വീടിനെ കൂടുതൽ ഭംഗിയാക്കുവാനും അലങ്കരിക്കാനുമൊക്കെയാണ്. അതുകൊണ്ട് തന്നെ ഭംഗി ഉള്ളത് മാത്രമേ തെരഞ്ഞെടുക്കാറുമുള്ളു. എന്നാൽ ചന്തം കണ്ട് മയങ്ങി പോകുന്നതിനിടയിൽ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടെ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ചില ചെടികളിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടാവാം. അവ മനസ്സിലാക്കി ഉപയോഗിച്ചില്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. 

അമരാന്തസ്

കാണാൻ ഭംഗിയുള്ളതും വ്യത്യസ്തവുമാണ് അമരാന്തസ്. ഇതിലെ പൂമ്പൊടി പലർക്കും അലർജി ഉണ്ടാക്കുന്ന ഒന്നാണ്. ഇത് കാരണം ആളുകൾക്ക് ശ്വാസതടസ്സങ്ങൾ അനുഭവപ്പെടാം. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ടോക്സിൻസായ നൈട്രേറ്റ്സ്, ഓക്സലേറ്റ്സ് തുടങ്ങിയവ കന്നുകാലികൾക്കും ഹാനികരമാണ്.

ഫിലോഡെൻഡ്രോൺ

വ്യത്യസ്ത ആകൃതിയിലുള്ള ഈ ഇൻഡോർ പ്ലാന്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽസ് മനുഷ്യർക്കും അതുപോലെ തന്നെ നായ, പൂച്ച തുടങ്ങി പല മൃഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത് ഉള്ളിൽ ചെന്നാൽ ചൊറിച്ചിലടക്കം പല ബുദ്ധിമുട്ടുകളും ഉണ്ടാകും. 

ലില്ലി 

സാധരണമായി വീടുകളിൽ കണ്ടുവരുന്ന ചെടിയാണ് ലില്ലി. എന്നാൽ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരിനം കൂടിയാണ്. കഴിക്കുകയാണെങ്കിൽ മരിച്ചു പോകാൻ വരെ സാധ്യതയുണ്ട്. ഹൃദയത്തിനും, കാഴ്ചക്കും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചെടികളാണ് ലില്ലി. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. 

ഡാഫൊഡിൽസ് 

ഈ ചെടിയിലെ എല്ലാ ഭാഗങ്ങളും വിഷാംശം നിറഞ്ഞതാണ്. ഇത് അലർജിയും, ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് അബദ്ധത്തിൽ പോലും വായിൽ ഇടരുത്. അങ്ങനെ ചെയ്താൽ വയറിളക്കം, ഛർദി, ദഹന സംബന്ധമായ പ്രശ്നങ്ങളുമുണ്ടാക്കും. ചിലപ്പോൾ മരണത്തിനുവരെ ഇടയാക്കും.

പച്ചക്കറികൾ കേടുകൂടാതെ ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം?

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്