
അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഇത് ഉപയോഗിക്കാനും വൃത്തിയാക്കാനും വളരെ എളുപ്പമാണ്. എന്നാൽ ദീർഘകാലം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല. ഉപയോഗം അനുസരിച്ച് ഇതിന് കാലപ്പഴക്കം സംഭവിക്കുന്നു. ഈ ലക്ഷണങ്ങൾ ഉണ്ടോ. എങ്കിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല.
കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങൾ വളയുകയും വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കണ്ടാൽ ഒരിക്കലും ആ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിൽ കേടുപാടുകൾ ഉണ്ടായ പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാക്കാൻ കഴിയാതാവുകയും ഇതിൽ അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു.
ചില പ്ലാസ്റ്റിക് പാത്രങ്ങളിൽ കറികളുടെ കറ പറ്റിപ്പിടിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പ്ലാസ്റ്റിക് പാത്രങ്ങളിൽ കറ പറ്റിയിരിക്കുമ്പോൾ അതിൽനിന്നും ദുർഗന്ധം ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നു.
3. മൂടി അടയ്ക്കാൻ പറ്റാതാവുക
കാലപ്പഴക്കം ഉണ്ടാകുമ്പോൾ പാത്രം ശരിയായ രീതിയിൽ അടയ്ക്കാൻ സാധിക്കാതെ വരുന്നു. ശരിയായ രീതിയിൽ അടച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.
4. പഴക്കമുള്ള പാത്രങ്ങൾ
നിരന്തരം ഉപയോഗിക്കുമ്പോൾ പാത്രത്തിന് കേടുപാടുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ കൂടുതൽ കാലം ഉപയോഗിച്ച പാത്രങ്ങൾ ആണെങ്കിൽ അവ മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്.
5. ശ്രദ്ധിക്കാം
പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ ബിസ്‌ഫെനോൾ എ എന്ന രാസവസ്തു ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പാത്രം ചൂടാകുമ്പോൾ ഇത് ഭക്ഷണത്തിൽ അലിഞ്ഞു ചേരാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ബി.പി.എ ഫ്രീ എന്ന ലേബലിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം.