
ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ വേണ്ടിയാണ് പാത്രത്തിലാക്കി എപ്പോഴും അടച്ച് സൂക്ഷിക്കുന്നത്. എന്നാലിത് ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ സഹായിക്കുമെങ്കിലും രണ്ടു ദിവസം കഴിയുമ്പോഴേക്കും പാത്രത്തിൽ നിന്നും ദുർഗന്ധം വരുന്നു. പാത്രത്തിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ.
പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയിടാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കണം. ഇത് പാത്രത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ആഗിരണം ചെയ്യുകയും എളുപ്പം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാത്രം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം സൂര്യപ്രകാശം കൊള്ളിക്കണം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ പാത്രത്തിലെ ദുർഗന്ധത്തെ അകറ്റാനും അണുക്കളെ ഇല്ലാതാക്കാനും സാധിക്കും.
3. കാപ്പിപ്പൊടി
കഴുകി വൃത്തിയാക്കിയ പാത്രത്തിലേക്ക് കുറച്ച് കാപ്പിപ്പൊടി വിതറിയിടാം. ശേഷം രാത്രി മുഴുവനും പാത്രം അടച്ച് സൂക്ഷിക്കണം. ഇത് പാത്രത്തിലെ ദുർഗന്ധത്തെ ആഗിരണം ചെയ്യുകയും നല്ല ഗന്ധം പരത്തുകയും ചെയ്യുന്നു.
4. വിനാഗിരി
വിനാഗിരി ഉപയോഗിച്ചും പാത്രത്തിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. ഇതിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാത്രത്തിലെ കറ എളുപ്പം ഇല്ലാതാക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.
5. ഭക്ഷണം തണുപ്പിക്കാം
ചൂടോടെ ഭക്ഷണ സാധനങ്ങൾ ഒരിക്കലും പാത്രത്തിൽ സൂക്ഷിക്കരുത്. ഇത് അസഹനീയമായ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഭക്ഷണം നന്നായി തണുപ്പിച്ചതിന് ശേഷം മാത്രം പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
6. നാരങ്ങ തോട്
പാത്രം നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയതിന് ശേഷം അതിലേക്ക് നാരങ്ങ തോട് ഇട്ടുവെയ്ക്കണം. ഇത് ദുർഗന്ധത്തെ എളുപ്പം ഇല്ലാതാക്കി നല്ല സുഗന്ധം പരത്തുന്നു.