അടുക്കളയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം  

Published : May 20, 2025, 10:26 AM IST
അടുക്കളയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം  

Synopsis

വേവിച്ചതും ബാക്കിവന്ന ഭക്ഷണങ്ങളും സൂക്ഷിക്കാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പ്ലാസ്റ്റിക് നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടസാധ്യതകളും വർധിക്കുന്നു.

അടുക്കളയിൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് പാത്രങ്ങൾ കാണാൻ സാധിക്കും. വേവിച്ചതും ബാക്കിവന്ന ഭക്ഷണങ്ങളും സൂക്ഷിക്കാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പ്ലാസ്റ്റിക് നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടസാധ്യതകളും വർധിക്കുന്നു. കേടുവന്ന പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. അടുക്കളയിൽ നിന്നും പ്ലാസ്റ്റിക് നീക്കം ചെയ്യേണ്ടത് ഇങ്ങനെയാണ്.

പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാം 

അടുക്കളയിൽ ഉപയോഗിക്കുന്ന മസാലപ്പൊടികളും സാധനങ്ങളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാറ്റിക്കോളൂ. പകരം സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.

സിലിക്കോൺ മൂടികൾ ഉപയോഗിക്കാം

ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് മൂടികൾക്ക് പകരം സിലിക്കോൺ മൂടികൾ ഉപയോഗിക്കാം. മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് സാധ്യതയില്ലാതെ ഭക്ഷണവും പാത്രങ്ങളും സുരക്ഷിതമായിരിക്കാൻ ഈ  ബദലുകൾ ഉപയോഗിക്കാവുന്നതാണ്. അവ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദപരവും ദീർഘകാലാടിസ്ഥാനത്തിൽ ബജറ്റിന് അനുയോജ്യവുമാണ്.

പലചരക്ക് സാധനങ്ങൾ 

പുറത്ത് പോയി സാധനങ്ങൾ വാങ്ങുമ്പോഴാണ് പലപ്പോഴും പ്ലാസ്റ്റിക് കവറുകൾ വീട്ടിലെത്തുന്നത്. അതിനാൽ തന്നെ കടയിൽ പോകുമ്പോൾ സാധനങ്ങൾ വാങ്ങാനുള്ള കവറോ ബാഗോ കൊണ്ട് പോകുന്നത് നല്ലതായിരിക്കും. 

പ്ലാസ്റ്റിക് സ്‌ക്രബറുകൾ മാറ്റിസ്ഥാപിക്കാം 

പ്ലാസ്റ്റിക് ഡിഷ് സ്‌ക്രബറുകൾ പാത്രം കഴുകാൻ ഉപയോഗിക്കാതിരിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും അവ മൈക്രോപ്ലാസ്റ്റിക്കുകൾ പുറംതള്ളുന്നു. 

എയർ ഫ്രഷ്‌നർ 

വീടിന് സുഗന്ധം ലഭിക്കാൻ വേണ്ടി എയർ ഫ്രഷ്‌നർ വാങ്ങി ഉപയോഗിക്കാറുണ്ട് നമ്മൾ. ഇത്തരം സാധനങ്ങൾ പ്ലാസ്റ്റിക് കുപ്പികളിലാണ് ലഭിക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ഉണ്ടാക്കുന്നതാണ്. വിനാഗിരി, വെള്ളം, നാരങ്ങ തോട് എന്നിവ ചേർത്ത് സ്പ്രേ ചെയ്താൽ വീടിനുള്ളിൽ നല്ല സുഗന്ധം ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്