ഇനി മോഷ്ടാക്കളെ പേടിക്കണ്ട, നിങ്ങളുടെ വീടുകൾ സുരക്ഷിതമായിരിക്കും; വഴികൾ ഇതാണ്  

Published : Feb 15, 2025, 07:38 PM IST
ഇനി മോഷ്ടാക്കളെ പേടിക്കണ്ട, നിങ്ങളുടെ വീടുകൾ സുരക്ഷിതമായിരിക്കും; വഴികൾ ഇതാണ്  

Synopsis

ഓരോ ദിവസവും കവർച്ചകളുടെയും മോഷണ ശ്രമങ്ങളുടെയും വാർത്തകൾ നിരന്തരമായി നമ്മൾ കേൾക്കാറുണ്ട്. നാളെ നമ്മുടെ വീടുകളിലും ഇത് സംഭവിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

ഓരോ ദിവസവും കവർച്ചകളുടെയും മോഷണ ശ്രമങ്ങളുടെയും വാർത്തകൾ നിരന്തരമായി നമ്മൾ കേൾക്കാറുണ്ട്. നാളെ നമ്മുടെ വീടുകളിലും ഇത് സംഭവിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ല. വീടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ജോലിക്കായും പഠിക്കുവാനുമൊക്കെ പോകുന്നവർക്ക് വീടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. പൂട്ടിയിടുന്ന വീടുകളെ പരിപാലിക്കാനും ശ്രദ്ധിക്കാനും പലപ്പോഴും നമ്മൾ ബന്ധുക്കളെയും അയൽവാസികളെയുമാണ് ചുമതലപ്പെടുത്തുന്നത്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വീടുകൾക്ക് മികച്ച രീതിയിലുള്ള സുരക്ഷിതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വീട് സുരക്ഷിതമാണെന്ന്  ഉറപ്പാക്കാൻ ഈ സാങ്കേതികവിദ്യകൾ പരീക്ഷിച്ചു നോക്കൂ.

നിരീക്ഷണ ക്യാമറ

വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കുന്ന, അടിസ്ഥാനമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് നിരീക്ഷണ ക്യാമറകൾ. ക്യാമറ സ്ഥാപിച്ചാൽ നിങ്ങൾ ഇരിക്കുന്നിടത്ത്‌ തന്നെ ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് ഫോണുകളുടെ സഹായത്തോടെ വീട്ടിൽ ആരൊക്കെ വന്നു എന്തൊക്കെ സംഭവിച്ചുവെന്ന് നമുക്ക് അറിയാൻ  സാധിക്കും. ക്യാമറകൾ ഉള്ളത് കൊണ്ട് തന്നെ വീട് അതിക്രമിച്ചു കേറാനുള്ള സാധ്യതകളും കുറവാണ്.

സ്മാർട്ട് ലോക്ക് 

സ്മാർട്ട് ലോക്ക് ഉപയോഗിച്ച് വീട് പൂട്ടുകയാണെങ്കിൽ വീട്ടിലേക്ക് അതിക്രമിച്ച് കേറാനുള്ള സാധ്യത വളരെ കുറവായിരിക്കും. കാരണം സ്മാർട്ട് ലോക്കുകൾ നമ്മൾ സാധാരണമായി ഉപയോഗിക്കുന്ന പൂട്ടുകളെ പോലെയല്ല. സ്മാർട്ട് ലോക്കുകളുടെ നിയന്ത്രണം ഉടമകൾക്ക് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ  ഉടമസ്ഥർക്ക് മാത്രമേ വീട് തുറക്കാൻ സാധിക്കൂ.  ഉടമയുടെ അറിവോടെ അല്ലാതെ ആർക്കും വീടിനുള്ളിൽ പ്രവേശിക്കാനും കഴിയില്ല.

മുന്നറിയിപ്പ് സംവിധാനങ്ങൾ 

ഇത്തരം സംവിധാനങ്ങൾ വീടുകളിൽ ഉണ്ടെങ്കിൽ അത് വീടിന് കൂടുതൽ സുരക്ഷിതത്വം നൽകും. കാരണം തിരക്കുകൾക്കിടയിൽ എപ്പോഴും വീട് നിരീക്ഷിച്ചിരിക്കാൻ നമുക്ക് കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ വീടുകളിൽ ആരെങ്കിലും അതിക്രമിച്ച് കേറാൻ ശ്രമിക്കുകയാണെങ്കിൽ ഈ സംവിധാനം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ഇതിലൂടെ അതിക്രമിച്ച് കേറുന്നത് തടയാൻ സാധിക്കും.

വീട്ടിൽ ഒന്നും സൂക്ഷിക്കാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കണം, എലികൾ നിസ്സാരക്കാരല്ല

PREV
Read more Articles on
click me!

Recommended Stories

ഈ ശീലങ്ങൾ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു; ശ്രദ്ധിക്കാം
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്