ചെറിയ മാറ്റങ്ങൾ മതി അടുക്കളയിലെ ജോലി ഭാരം കുറയാൻ; ഈ കാര്യങ്ങൾ ചെയ്യൂ  

Published : Feb 26, 2025, 05:46 PM IST
ചെറിയ മാറ്റങ്ങൾ മതി അടുക്കളയിലെ ജോലി ഭാരം കുറയാൻ; ഈ കാര്യങ്ങൾ ചെയ്യൂ  

Synopsis

വീട്ടിൽ അധിക സമയവും ചിലവഴിക്കുന്ന ഇടമാണ് അടുക്കളകൾ. കൂടുതൽ ഉപയോഗമുള്ളതും അടുക്കള തന്നെയാണ്. എന്നാൽ പലരും അടുക്കള ആയതുകൊണ്ട് തന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല.

വീട്ടിൽ അധിക സമയവും ചിലവഴിക്കുന്ന ഇടമാണ് അടുക്കളകൾ. കൂടുതൽ ഉപയോഗമുള്ളതും അടുക്കള തന്നെയാണ്. എന്നാൽ പലരും അടുക്കള ആയതുകൊണ്ട് തന്നെ അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. വീട്ടിലെ ഏത് ഭാഗവും മോടി പിടിപ്പിച്ചാലും അടുക്കളകൾക്ക് ഒരു മാറ്റവും വരുത്താറില്ല. ചെറിയ രീതിയിൽ വരുത്തുന്ന മാറ്റങ്ങൾ പോലും നിങ്ങളുടെ അടുക്കള ജോലി എളുപ്പമാക്കും. അവ എന്തൊക്കെയെന്ന് അറിയാം. 

ഡബിൾ സിങ്ക് 

അടുക്കളയിൽ ഡബിൾ സിങ്ക് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ജോലി എളുപ്പമാകും. ഒറ്റ സിങ്ക് ആണെങ്കിൽ പാത്രം കഴുകാനും വൃത്തിയാക്കാനുമൊക്കെ പരിമിതികൾ ഉണ്ടാകും. എന്നാൽ ഡബിൾ സിങ്കിന്റെ ഉപയോഗം എന്തെന്നാൽ ഒരേസമയം രണ്ടുപേർക്ക് നിന്ന് പണിയെടുക്കാൻ സാധിക്കും എന്നതാണ്. 

ടേബിൾ 

അടുക്കളയുടെ സ്പേസ് അനുസരിച്ച് ടേബിൾ ഇടുന്നത് കൂടുതൽ ഉപയോഗപ്രദമാണ്. പച്ചക്കറികൾ മുറിക്കുവാനും ഭക്ഷണം കഴിക്കുവാനും മറ്റുള്ളവർക്ക് വന്നിരിക്കാനും സാധിക്കും. മറ്റ് മുറികളെ പോലെ തന്നെ അടുക്കളയും സൗകര്യമുള്ളതാകണം.

ഷെൽഫ് 

എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന വിധം ഷെൽഫിൽ വെക്കുന്നത് ജോലിഭാരം കുറക്കും. ഓരോ സാധനകളും വേറെ വേറെ വെച്ചാൽ ഓരോ തവണയും ഇതെടുക്കാൻ പോകേണ്ടി വരും. ഇത് നിങ്ങളുടെ സമയവും കളയും. 

സ്റ്റോർ റൂം 

അടുക്കളയിൽ ഒരു സ്റ്റോർ റൂം ഉള്ളത് നല്ലതായിരിക്കും. ഉപയോഗിക്കുന്ന എല്ലാ തരം സാധനങ്ങളും അടുക്കളയിൽ തന്നെ വെക്കാതെ ഇടക്ക് മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ സ്റ്റോർ റൂമിലേക്ക് മാറ്റി വെക്കാം. ഇത് അടുക്കളക്ക് കൂടുതൽ സ്ഥലം നൽകുകയും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കിച്ചൻ സ്ലാബ്

എപ്പോഴും ഉപയോഗമുള്ളതുകൊണ്ട് തന്നെ   അടുക്കളയിൽ പെട്ടെന്ന് അഴുക്കുപറ്റുന്ന നിറത്തിലുള്ള  സ്ലാബുകൾ ഉപയോഗിക്കരുത്. ഇനി അധികം ഉപയോഗമില്ലാത്ത അടുക്കളയാണെങ്കിൽ ലൈറ്റ് ആയിട്ടുള്ള നിറങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.

കിച്ചൻ വാൾ

വെള്ള നിറത്തിലുള്ള ടൈൽ അല്ലെങ്കിൽ ലൈറ്റ് ആയിട്ടുള്ള നിറങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ അടുക്കളക്ക് കൂടുതൽ പ്രകാശവും ഭംഗിയും നൽകും. 

ഗാർഡന് പകരം മിനി ഗാർഡൻ; എന്താണ് കേരളത്തിൽ പ്രചാരമേറുന്ന ടെറേറിയം

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്