ബാത്റൂം നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

Published : Mar 13, 2025, 01:55 PM IST
ബാത്റൂം നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ

Synopsis

വീട് നിർമ്മാണത്തിൽ കൂടുതൽ ചിലവ് വരുന്ന ഭാഗങ്ങളിൽ ഒന്നാണ് ബാത്റൂം. ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. ആധുനിക വീടുകളിൽ ഉപയോഗം മാത്രമല്ല ഭംഗി നൽകുന്നതിലും ഒട്ടും വിട്ടുവീഴ്ചകൾ വരുത്താറില്ല

വീട് നിർമ്മാണത്തിൽ കൂടുതൽ ചിലവ് വരുന്ന ഭാഗങ്ങളിൽ  ഒന്നാണ് ബാത്റൂം. ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. ആധുനിക വീടുകളിൽ ഉപയോഗം മാത്രമല്ല ഭംഗി നൽകുന്നതിലും ഒട്ടും വിട്ടുവീഴ്ചകൾ വരുത്താറില്ല. അതുകൊണ്ട് തന്നെ ബാത്റൂം നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ബാത്റൂമിന്റെ ഭാഗങ്ങൾ 

വാഷ്‌ബേസിന് ഏരിയ, ഷവർ ഏരിയ, ക്ലോസെറ്റ് ഏരിയ എന്നിങ്ങനെ ബാത്റൂമിനെ ഓരോ ഭാഗങ്ങളായി തിരിച്ചാണ് നിർമ്മാണം നടത്തുന്നത്. ഇതിൽ ഓരോ ഏരിയക്കും മൂന്നടി വീതിയാണ് നൽകേണ്ടത്. ഓരോ ഏരിയയും ഇങ്ങനെ ഭാഗിക്കാൻ സ്ഥലമില്ലെങ്കിൽ വാഷ്ബേസിൻ ഏരിയയിൽനിന്നും സ്ഥലം കുറക്കാവുന്നതാണ്. ഓരോ ഏരിയക്കുമിടയിൽ കുറച്ച് സ്ഥലമിടുന്നത് വേർതിരിക്കാനും വെള്ളം ഒഴിപോകാനും സഹായിക്കും. വാഷ്‌ബേസിനും ക്ലോസെറ്റുമെല്ലാം ഡ്രൈ ഏരിയകളാണ്. അവ എപ്പോഴും മുറിയേക്കാൾ രണ്ട് ഇഞ്ച് താഴ്ന്നുവേണം ഇരിക്കേണ്ടത്. ഇനി വെറ്റ് ഏരിയകളാണെങ്കിൽ അത് ഇതിനേക്കാൾ താഴ്ന്നിരിക്കണം.

പ്ലംബിങ് 

അളവിൽ വ്യത്യാസം വരാൻ സാധ്യതയുള്ളതുകൊണ്ട്  പ്ലാസ്റ്ററിങ്ങിന് ശേഷം മാത്രമേ പ്ലംബിംഗ് ആരംഭിക്കാൻ പാടുള്ളു. ജലവിതരണം, ഡ്രെയിനേജ് സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പ്ലംബിങ്ങിലൂടെ ചെയ്യുന്നത്. അതുകൊണ്ട് പ്ലംബിംഗ് ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ദുർഗന്ധം വരാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ബാത്റൂമിലെ മലിനജലം ഒഴുകിപ്പോകുന്ന പൈപ്പിൽ വാട്ടർ സീലോടുകൂടിയ ട്രാപ്പ് ഘടിപ്പിക്കണം. ഡ്രൈ ഏരിയകളും വെറ്റ് ഏരിയകളും തിരിച്ചറിയാൻ വേണ്ടി വെവ്വേറെ ഫ്ലോർ ട്രാപ്പുകൾ നൽകാവുന്നതാണ്. ഏതൊക്കെ ചുമരിൽ കൂടെയാണ് പൈപ്പ് പോകുന്നതെന്ന് മാർക്ക് ചെയ്യാൻ മറക്കരുത്. പിന്നീടിത് എന്തെങ്കിലും ആവശ്യങ്ങൾക്ക് ഡ്രിൽ ചെയ്യേണ്ടി വന്നാൽ പൈപ്പ് പൊട്ടിപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

വാട്ടർ പ്രൂഫിങ്
     
കേടുപാടുകൾ സംഭവിക്കുന്നത് തടയാനും വെള്ളം അമിതമായി തങ്ങുന്നത് തടയുന്നതിനും വേണ്ടി പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ച് ചുമരും ഫ്ലോറും സംരക്ഷിക്കുന്നതിനെയാണ് വാട്ടർ പ്രൂഫിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബാത്റൂമിന്റെ ഫ്ലോർ മുഴുവനും ഭിത്തികൾ മൂന്നടി ഉയരത്തിലെങ്കിലും വാട്ടർ പ്രൂഫിങ് ചെയ്യേണ്ടതാണ്. ഇനി വെറ്റ് ഏരിയ ആണെങ്കിൽ ആ ഭാഗത്തെ ഭിത്തി മുഴുവനായും വാട്ടർ പ്രൂഫിങ് ചെയ്യാവുന്നതാണ്. 

ടൈൽ 

പല ഭാഗങ്ങളിലും വെവ്വേറെ ടൈലുകൾ ഉപയോഗിക്കാതെ ഒരേ തരത്തിലുള്ള ടൈലുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് ബാത്റൂമിന് കൂടുതൽ വലിപ്പമുള്ളതായി തോന്നിക്കുകയും ഭംഗി നൽകുകയും ചെയ്യുന്നു. സാധ്യമെങ്കിൽ ഭിത്തിയുടെ മുകൾവരെ ടൈൽ ഘടിപ്പിക്കുന്നത് നല്ലതായിരിക്കും. ഫ്ലോറിന് മാറ്റ് ഫിനിഷുള്ള ടൈലുകളും ഡ്രൈ ഏരിയയിൽ ഡിസൈനർ ടൈലുകളും ഉപയോഗിക്കാം. ടൈൽ ഇൻസ്റ്റാൾ ചെയ്യുന്നത് പശ ഉപയോഗിച്ചാവണം.  
   
എക്സ്ഹോസ്റ്റ് ഫാൻ 

എക്സ്ഹോസ്റ്റ് ഫാൻ ബാത്റൂമിനുള്ളിൽ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു. ഇത് ബാത്റൂമിന്റെ മധ്യഭാഗത്തായി സ്ഥാപിക്കുന്നതാണ് നല്ലത്.  

ഈ ചെടികൾ തക്കാളിക്കൊപ്പം വളർത്താൻ പാടില്ല; കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ