ഈ ചെടികൾ തക്കാളിക്കൊപ്പം വളർത്താൻ പാടില്ല; കാരണം ഇതാണ് 

Published : Mar 13, 2025, 12:38 PM IST
ഈ ചെടികൾ തക്കാളിക്കൊപ്പം വളർത്താൻ പാടില്ല; കാരണം ഇതാണ് 

Synopsis

തോട്ടത്തിലെ വൈവിധ്യം മണ്ണിനെ കൂടുതൽ മികച്ചതാക്കാനും കീടങ്ങളെ കുറക്കാൻ സഹായിക്കുമെങ്കിലും തക്കാളിക്കൊപ്പം ചില ചെടികൾ വളർത്താൻ പാടില്ല

പച്ചക്കറി തോട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. നിരവധി ഗുണങ്ങൾ ഉള്ളതും എളുപ്പത്തിൽ വളരുകയും ചെയ്യുന്ന പച്ചക്കറിയാണിത്. തോട്ടത്തിലെ വൈവിധ്യം മണ്ണിനെ കൂടുതൽ മികച്ചതാക്കാനും കീടങ്ങളെ കുറക്കാൻ സഹായിക്കുമെങ്കിലും തക്കാളിക്കൊപ്പം ചില ചെടികൾ വളർത്താൻ പാടില്ല. അവ ഏതൊക്കെ ചെടികളാണെന്ന് അറിയാം.

ബ്രോക്കോളി 

ബ്രോക്കോളിയും മറ്റ് ചില ബ്രസ്സിക ഇനങ്ങളും അമിതമായി ഊർജ്ജത്തെ സംഭരിക്കുന്നവയാണ്. അതുകൊണ്ട് ഇവ തക്കാളിയിൽ നിന്നും വെളിച്ചവും വെള്ളവും കൂടുതൽ സംഭരിക്കാൻ ശ്രമിക്കും. തക്കാളിയുടെ വളർച്ച മുരടിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഈ ചെടികളുടെ അടുത്തുനിന്നും മാറ്റി വളർത്താം.    

ക്യാബേജ്

ഉയർന്ന അളവിൽ പോഷക ആവശ്യകതയുള്ള ഒന്നാണ് ക്യാബേജ്. അതുകൊണ്ട് തന്നെ ഇവ തക്കാളിയിൽനിന്നും മാറ്റി നടുന്നതാണ് നല്ലത്.

വെള്ളരി 

വെള്ളരി വളരാൻ സൂര്യപ്രകാശവും ചൂടും ആവശ്യമാണ്. ഇതിനടുത്ത് തക്കാളി നടുകയാണെങ്കിൽ അവയ്ക്ക് ആവശ്യമായ സൂര്യപ്രകാശവും ചൂടും ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ വെള്ളരി മറ്റൊരിടത്തേക്ക് നടേണ്ടതുണ്ട്.

ഉരുളകിഴങ്ങ് 

ഉരുളകിഴങ്ങിൽ ഫങ്കസ് അല്ലെങ്കിൽ ബാക്റ്റീരിയകൾ ഉണ്ടായിരിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. തക്കാളി ഇതിനടുത്ത് വളർത്തിയാൽ ഉരുളക്കിഴങ്ങിൽ ഉണ്ടായിരിക്കുന്ന ബാക്റ്റീരിയകൾ ഇതിലേക്കും പടരാൻ സാധ്യതയുണ്ട്.

സൂര്യകാന്തി 

തോട്ടതിന് അരിക് നൽകാനൊക്കെ സൂര്യകാന്തി ചെടികളെ വളർത്താറുണ്ട്. എന്നാൽ തക്കാളിക്കൊപ്പം വളർത്താൻ കഴിയുന്നവയല്ല ഇത്. സൂര്യകാന്തി ഉയരത്തിൽ വളരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ തക്കാളിക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കണമെന്നില്ല. അതുകൊണ്ട് സൂര്യകാന്തിച്ചെടികൾ മറ്റൊരിടത്തേക്ക് മാറ്റി വളർത്താം. 

ചോളം

ചോളത്തിന് പോഷകങ്ങളുടെ ആവശ്യകത വളരെ കൂടുതലാണ്. കൂടാതെ വേരുകൾ ആഴത്തിൽ വളരുകയും ചെയ്യുന്നു. ഇത് തക്കാളി ചെടിയിൽനിന്നും പോഷകങ്ങൾ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ മറ്റൊരിടത്തേക്ക് നട്ടുവളർത്താവുന്നതാണ്.

അടുക്കള വൃത്തിയായിരിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി  

PREV
Read more Articles on
click me!

Recommended Stories

വീട് വെയ്ക്കാൻ ഒരുങ്ങുകയാണോ? ഹോം ലോൺ എടുക്കാൻ ഇതാണ് പറ്റിയ സമയം
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്