
ഇടുന്ന വസ്ത്രങ്ങൾ എപ്പോഴും കഴുകി സൂക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ വസ്ത്രങ്ങൾ മാത്രമല്ല എല്ലാത്തരം തുണിത്തരങ്ങളും കഴുകിയാണ് ഉപയോഗിക്കേണ്ടത്. എപ്പോഴും ഉപയോഗിക്കുന്ന ടവൽ നിങ്ങൾ കഴുകാറുണ്ടോ? ഇല്ലെങ്കിൽ സൂക്ഷിക്കണം, ഇതിൽ ധാരാളം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. നിർബന്ധമായും ടവൽ കഴുകേണ്ടത് ഈ സാഹചര്യങ്ങളിലാണ്.
എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നാൽ, ആ സമയം ഉപയോഗിച്ച ടവൽ എത്രയും വേഗം കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ ഉണ്ടാവുകയും, പിന്നെയും രോഗങ്ങൾ പടരാനും കാരണമാകുന്നു.
2. സെൻസിറ്റീവ് ചർമ്മം
സെൻസിറ്റീവ് ആയുള്ള ചർമ്മമാണ് നിങ്ങൾക്കുള്ളതെങ്കിൽ ഇടയ്ക്കിടെ ടവൽ കഴുകാൻ ശ്രദ്ധിക്കണം. അഴുക്കും പൊടിപടലങ്ങളും പറ്റിയിരിക്കുമ്പോൾ ചൊറിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാവാൻ ഇത് കാരണമാകുന്നു. സാധ്യമെങ്കിൽ ഓരോ ഉപയോഗം കഴിയുമ്പോഴും കഴുകി വൃത്തിയാക്കാം.
3. വർക്ക് ഔട്ട് ചെയ്യുമ്പോൾ
നടത്തം, വ്യായാമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചെയ്തുകഴിയുമ്പോഴും ഉപയോഗിച്ച ടവൽ കഴുകാൻ ശ്രദ്ധിക്കണം. ഇതിൽ വിയർപ്പും പൊടിപടലങ്ങളും ഉണ്ടാവുകയും, ദുർഗന്ധമായി മാറുകയും ചെയ്യുന്നു. ഒന്നിൽ കൂടുതൽ ടവൽ വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്.
4. ദുർഗന്ധം ഉണ്ടാവുമ്പോൾ
ഉപയോഗിക്കുന്ന ടവലിൽ നിന്നും ദുർഗന്ധം വരുന്നുണ്ടങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴുകി വൃത്തിയാക്കിയതിന് ശേഷം ടവൽ നന്നായി ഉണക്കാൻ മറക്കരുത്. ഈർപ്പം തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
5. ബാത്‌റൂമിൽ സൂക്ഷിക്കുന്നത്
ഉപയോഗിക്കാൻ എളുപ്പത്തിന് ബാത്റൂമിനുള്ളിൽ ടവൽ സൂക്ഷിക്കാറുണ്ട്. എന്നാലിത് ടവലിൽ എളുപ്പം അഴുക്ക് പിടിക്കാൻ കാരണമാകുന്നു. ബാത്റൂമിനുള്ളിൽ എപ്പോഴും ഈർപ്പം ഉണ്ടാവും. ഇത് ടവലിൽ പൂപ്പൽ ഉണ്ടാവാൻ കാരണമാകാറുണ്ട്.