
നാരങ്ങയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞാൽ ഇതിന്റെ തോട് ഉപേക്ഷിക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ നിരവധി ഗുണങ്ങളാണ് നാരങ്ങയുടെ തോടിനുള്ളത്. അടുക്കളയിൽ മാത്രമല്ല പൂന്തോട്ടത്തിലും ഇതിന് നിരവധി ഉപയോഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
പൂന്തോട്ടത്തിൽ വരുന്ന കീടങ്ങളെ അകറ്റി നിർത്താൻ നാരങ്ങ തോടിന് സാധിക്കും. വെള്ളത്തിൽ നാരങ്ങ തോടിട്ടു നന്നായി തിളപ്പിക്കണം. ശേഷം ഇത് ചെടിയിൽ സ്പ്രേ ചെയ്താൽ മതി. പിന്നീട് ചെടിയിൽ കീടശല്യം ഉണ്ടാവുകയില്ല.
പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ നാരങ്ങ തോടിനുണ്ട്. ഇത് ചെടികൾക്ക് ചുറ്റുമിടുന്നത് മണ്ണിന്റെ ഗുണം മെച്ചപ്പെടുത്താനും ചെടി നന്നായി വളരാനും സഹായിക്കുന്നു.
കമ്പോസ്റ്റ്
നാരങ്ങ തോട് കമ്പോസ്റ്റിൽ ഇടുന്നത് ഡീകമ്പോസിഷൻ പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അസിഡിറ്റി കമ്പോസ്റ്റിനെ കൂടുതൽ പോഷക ഗുണമുള്ളതാക്കുന്നു.
ഉറുമ്പിനെ തുരത്തുന്നു
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസിന്റെ ഗന്ധം ഉറുമ്പുകൾക്ക് പറ്റാത്തതാണ്. വീടിനുള്ളിലും പൂന്തോട്ടത്തിലും ഇത് ഇടുന്നത് ഉറുമ്പ് വരുന്നതിനെ തടയുന്നു.
ദുർഗന്ധം അകറ്റാം
കമ്പോസ്റ്റിലെ ദുർഗന്ധത്തെ ഇല്ലാതാക്കാനും നാരങ്ങ തോട് നല്ലതാണ്. കമ്പോസ്റ്റിലേക്ക് നാരങ്ങ തോട് ഇട്ടുകൊടുത്താൽ മതി.
ഉപയോഗം
വളരെ ചെറിയ അളവിൽ മാത്രമേ നാരങ്ങ തോട് ഉപയോഗിക്കാൻ പാടൂള്ളൂ. മണ്ണിൽ ഇട്ടുകഴിഞ്ഞാൽ പതിയെ ഗുണം കൂടുന്നു.
ഉണങ്ങി പോകുന്നു
നാരങ്ങ തോട് വളരെ പെട്ടെന്ന് ഉണങ്ങുന്നു. ഇത് നാരങ്ങ തോടിന്റെ ഗുണം നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ തന്നെ പൂന്തോട്ടത്തിൽ ദിവസവും പഴയ നാരങ്ങ തോട് മാറ്റി പുതിയതിടാൻ ശ്രദ്ധിക്കണം.