
വീട്ടിൽ ചെടികൾ വളർത്തുന്നതും പരിപാലിക്കുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മനസിന് സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യമാണ്. ഇന്ന് ഇൻഡോർ ചെടികളുടെ കാലമാണ്. എന്നിരുന്നാലും വീടിന് പുറത്ത് ചെടികൾ വളർത്തുന്നത് തനിമ നഷ്ടപ്പെടാതെ ഇന്നും തുടരുന്നു. മുറ്റത്ത് ചെടികൾ വളർത്തുന്നതിലൂടെ ചിത്രശലഭങ്ങളേയും കിളികളേയും ആകർഷിക്കാൻ സാധിക്കും. ഈ ചെടികൾ വളർത്തൂ.
നല്ല സുഗന്ധം പരത്തുന്ന മനോഹരമായ വയലറ്റ് നിറമുള്ള ചെടിയാണ് ലാവണ്ടർ. ഇത് വീടിനുള്ളിലും പുറത്തും വളർത്താൻ സാധിക്കും. ലാവണ്ടർ ചെടിക്ക് ചിത്രശലഭങ്ങളെ ആകർഷിക്കാൻ സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് ചെണ്ടുമല്ലി പൂവ് വിരിയാറുള്ളത്. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന പൂക്കളാണിത്. നല്ല സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം. ഇതിന്റെ വിത്ത് ഉപയോഗിച്ച് പുതിയ ചെടി വളർത്തിയെടുക്കാൻ സാധിക്കും.
3. സീനിയ
ഏവർക്കും പ്രിയമേറിയ ചെടിയാണ് സീനിയ. മഞ്ഞ, പിങ്ക്, ചുവപ്പ്, വെള്ള തുടങ്ങി പല നിറത്തിലും ഈ ചെടി പൂക്കാറുണ്ട്. ചിത്രശലഭങ്ങളെ ആകർഷിക്കാനും സീനിയ ചെടിക്ക് സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
4. അരളി ചെടി
ചിത്രശലഭങ്ങളെ ആകർഷിക്കാൻ വീട്ടിൽ അരളി ചെടി വളർത്തുന്നത് നല്ലതാണ്. പിങ്ക്, വെള്ള, ചുവപ്പ് തുടങ്ങിയ നിറങ്ങളിലാണ് അരളി ചെടിയുള്ളത്. അതേസമയം അരളിച്ചെടിയുടെ ഇലകളിൽ വിഷാംശമുണ്ട്. ഇത് വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
5. മിൽക്ക്‌വീഡ്\ ചെമ്മുള്ളി
പ്രകാശമുള്ള പൂക്കളാണ് മിൽക്ക്‌വീഡ് അഥവാ ചെമ്മുള്ളിക്കുള്ളത്. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു. ഈ ചെടിക്ക് ചിത്രശലഭങ്ങളെ ആകർഷിക്കാനും സാധിക്കും. അതേസമയം ചെടിയിൽ വിഷാംശം ഉള്ളതുകൊണ്ട് തന്നെ കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ ഇത് വളർത്തുമ്പോൾ ശ്രദ്ധിക്കണം.