
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് കോളിഫ്ലവർ. ഇത് ഫ്രൈ ചെയ്തും കറിയിലിട്ടുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ വാങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും ഇതിന്റെ നിറം മങ്ങുകയും കോളിഫ്ലവർ കേടാവുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഇത് ദിവസങ്ങളോളം കേടുവരാതിരിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സൂക്ഷിക്കുന്നതിന് മുമ്പ് കോളിഫ്ലവർ കഴുകുന്നത് ഒഴിവാക്കണം. കഴുകുമ്പോൾ വെള്ളം തങ്ങി നിൽക്കുകയും കോളിഫ്ലവറിൽ അണുക്കൾ ഉണ്ടാവുകയും ഇത് പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. പാകം ചെയ്യുന്നതിന് മുമ്പ് മാത്രം കഴുകിയാൽ മതി.
കോളിഫ്ലവറിന്റെ പുറം തൊലി കളഞ്ഞതിന് ശേഷം സൂക്ഷിക്കാം. കാരണം ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകും. അതുമൂലം കോളിഫ്ലവർ പെട്ടെന്ന് കേടാവുകയും ചെയ്യുന്നു.
3. പേപ്പർ ബാഗിൽ സൂക്ഷിക്കാം
കോളിഫ്ലവർ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഈർപ്പം തങ്ങി നിൽക്കാൻ കാരണമാവുകയും അതുമൂലം കോളിഫ്ലവർ പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. എന്നാൽ പേപ്പർ ബാഗിൽ സൂക്ഷിക്കുമ്പോൾ കോളിഫ്ലവർ ദിവസങ്ങളോളം കേടുവരാതിരിക്കും.
4. പൊതിഞ്ഞ് സൂക്ഷിക്കാം
വൃത്തിയുള്ള കോട്ടൺ ടവലിൽ പൊതിഞ്ഞും കോളിഫ്ലവർ സൂക്ഷിക്കാൻ സാധിക്കും. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുകയും കോളിഫ്ലവർ കേടുവരുന്നതിനെ തടയുകയും ചെയ്യുന്നു.
5. മുറിച്ച കോളിഫ്ലവർ ഇങ്ങനെ സൂക്ഷിക്കാം
മുറിച്ചുവെച്ച കോളിഫ്ലവർ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മുറിച്ചുകഴിയുമ്പോൾ ഇതിൽ വായുസമ്പർക്കം ഉണ്ടാവുകയും കോളിഫ്ലവർ എളുപ്പം കേടാവുകയും ചെയ്യുന്നു.