റോസ്മേരി ചെടി വീട്ടിൽ എളുപ്പം വളർത്താം; ഇത്രയും മാത്രം ചെയ്താൽ മതി

Published : Feb 02, 2026, 10:32 AM IST
rosemary plant

Synopsis

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം റോസ്മേരി ചെടി വളർത്താൻ സാധിക്കും.

ചെറിയ അടുക്കളത്തോട്ടമെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. പച്ചമുളക്, കറിവേപ്പില, തക്കാളി തുടങ്ങി ഏതെങ്കിലും ഒരു ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം റോസ്മേരി ചെടി വളർത്താൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

സൂര്യപ്രകാശം

വീടിന് പുറത്താണെങ്കിലും അകത്താണെങ്ങളും റോസ്‌മേരി ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. ഇൻഡോറായി വളർത്തുമ്പോൾ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന വിധത്തിൽ വളർത്താം. കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.

വെള്ളം

ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും എപ്പോഴും ഇതിന് വെള്ളമൊഴിക്കേണ്ടി വരുന്നില്ല. പ്രത്യേകിച്ചും വീടിനുള്ളിൽ വളർത്തുമ്പോൾ അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ചെടി പെട്ടെന്ന് നശിക്കാൻ കാരണമാകുന്നു. മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിക്കാം.

മണ്ണ്

നല്ല നീർവാർച്ചയുള്ള മണ്ണിലാവണം ചെടികൾ വളർത്തേണ്ടത്. വെള്ളം തങ്ങി നിൽക്കുന്നത് ചെടിയുടെ വേരുകൾ പെട്ടെന്ന് നശിക്കാൻ കാരണമാകും. റോസ്‌മേരി നല്ല പോഷക ഗുണമുള്ള മണ്ണിൽ വളർത്താം.

താപനിലയും ഈർപ്പവും

റോസ്മേരി ചെടി വീടിനുള്ളിൽ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരാൻ അനുയോജ്യമായ അന്തരീക്ഷം ഇല്ലെങ്കിൽ ചെടികൾ എളുപ്പം ഇല്ലാതായിപോകും. റോസ്‌മേരി ചെടി വളർത്തുന്നിടത്ത് നല്ല വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേസയമം അമിതമായി ഈർപ്പം ഉണ്ടാവാനും പാടില്ല.

വളം

റോസ്‌മേരി ചെടി നന്നായി വളരാൻ വളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എന്നാൽ ശൈത്യകാലത്ത് ചെടിക്ക് വളം ആവശ്യമായി വരുന്നില്ല. അമിതമായി വളമിടുന്നതും ചെടി എളുപ്പം നശിക്കാൻ കാരണമാകുന്നു.

വെട്ടിവിടാം

വളരുന്നതിന് അനുസരിച്ച് ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. കേടുവന്ന ഇലകൾ ഒഴിവാക്കാനും മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
ബ്ലാങ്കറ്റ് കഴുകുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ