വീട് എപ്പോഴും വൃത്തിയായിരിക്കണമെന്നത് മിക്കവരുടെയും ആഗ്രഹമാണ്.
വീട് എപ്പോഴും വൃത്തിയായിരിക്കണമെന്നത് മിക്കവരുടെയും ആഗ്രഹമാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരിടമാണ് ബാത്‌റൂം.
Image credits: Getty
Malayalam
കറകള്‍ ബാത്‌റൂമിലെ പ്രധാനപ്പെട്ട പ്രശ്‌നമാണ്.
അഴുക്കാകുന്നത് മാത്രമല്ല, കറകള്‍ ബാത്‌റൂമിലെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. വീട്ടില്‍ തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഈസിയായും വൃത്തിയായും കറ നീക്കം ചെയ്യാം.
Image credits: Getty
Malayalam
വിനാഗിരി
ബാത്ത്റൂമിലെ കട്ടിയുള്ള പ്രതലമുള്ള തറകൾ, ഒരു ഗാലൻ ഇളം ചൂടുവെള്ളത്തിൽ ഏകദേശം അര കപ്പ് വിനാഗിരി ചേർത്ത ലായനി ഉപയോഗിച്ച് തുടയ്ക്കുക.
Image credits: social media
Malayalam
ബേക്കിംഗ് സോഡയും വിനാഗിരി
മറ്റൊന്ന് ബേക്കിംഗ് സോഡയും വിനാഗിരിയുമാണ്. കഠിനമായ കറയാണെങ്കില്‍ ബേക്കിംഗ് സോഡയും വിനാഗിരിയും ഒരുമിച്ച് മിക്‌സ് ചെയ്ത് ഉപയോഗിക്കാം.
Image credits: Social Media
Malayalam
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയില്‍ വിനാഗിരി ഒഴിച്ച് പേസ്റ്റ് പോലെയാക്കി ഇത് കറയുള്ള ഭാഗത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം സ്‌ക്രബ്ബര്‍ കൊണ്ട് സ്‌ക്രബ്ബ് ചെയ്‌തെടുക്കുക.
Image credits: Freepik
Malayalam
ചെറുനാരങ്ങ
ചെറുനാരങ്ങ രണ്ടായി മുറിച്ച് കറയില്‍ നേരിട്ട് സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. 5 -10 മിനിറ്റ് ഈ ഭാഗത്ത് സ്‌ക്രബ്ബ് ചെയ്യാം. ശേഷം വെളളം ഉപയോഗിച്ച് കഴുകി കളയുക.
Image credits: Getty
Malayalam
ഇരുമ്പന്‍ പുളി
വൃത്തിയാക്കാന്‍ ആവശ്യമുള്ളത്ര ഇരുമ്പന്‍ പുളി എടുക്കുക. ഇത് മിക്‌സിയില്‍ അരച്ചെടുക്കാം. ഇത് ബാത്‌റൂമിലെ കറകള്‍ക്ക് മുകളില്‍ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകാം.