
ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടിയെ വെറും മാലിന്യമായി കാണരുത്. ചെടികളിൽ ഉണ്ടാകുന്ന രോഗങ്ങൾ തടയാൻ ഇത് നല്ലതാണ്. കാപ്പിപ്പൊടിയിൽ ധാരാളം പോഷകങ്ങളും, അസിഡിറ്റിയുമുണ്ട്. ഇത് കീടങ്ങളെ അകറ്റുകയും, മണ്ണിനും ചെടി നന്നായി വളരാനും സഹായിക്കുന്നു. കാപ്പിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെടിയിൽ ഉണ്ടാകുന്ന കീടശല്യം എളുപ്പം ഇല്ലാതാക്കാൻ കാപ്പിപ്പൊടി നല്ലതാണ്. ഇത് ചെടികൾക്കു ചുറ്റും വിതറിയിട്ടാൽ മതി. കൂടാതെ ഒച്ച്, അട്ട എന്നിവയെ തുരത്താനും കാപ്പിപ്പൊടി നല്ലതാണ്. ഇതിന്റെ പരപരപ്പുള്ള ഘടന ഒച്ചിന്റെ സഞ്ചാരത്തിന് തടസ്സമാകുന്നു.
മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിന് കാപ്പിപ്പൊടി നല്ലതാണ്. ഇതിൽ നൈട്രജൻ പോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കാപ്പിപ്പൊടി ചെടികൾക്ക് വളമായും ഉപയോഗിക്കാൻ സാധിക്കും. ഇത് വേരുകൾ നന്നായി വളരാനും മണ്ണിൽ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
3. ചെടികൾ മൂടാം
ചെടികളുടെ സംരക്ഷണത്തിന് വേണ്ടിയും കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. ഉറുമ്പുകളും മറ്റു കീടങ്ങളും വരുന്നതിനെ തടയാനും മണ്ണിൽ ഈർപ്പം നിലനിർത്താനും കാപ്പിപ്പൊടി മതി. ഇത് ചെടിക്ക് ചുറ്റും ഒരു സംരക്ഷണ വലയമായി ഇട്ടാൽ മതി.
4. ഇങ്ങനെ ചെയ്യാം
കാപ്പിപ്പൊടിക്കൊപ്പം പ്രകൃതിദത്തമായ മറ്റു വസ്തുക്കളും ഉപയോഗിക്കാൻ സാധിക്കും. ഓറഞ്ചിന്റെ തൊലി, പൊടിച്ച മുട്ടത്തോട് എന്നിവയ്‌ക്കൊപ്പം കാപ്പിപ്പൊടി ചേർത്ത് ചെടികൾക്ക് ചുറ്റുമിടുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.