
വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് ബാത്റൂം. എളുപ്പത്തിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കാറുണ്ട്. എപ്പോഴും കഴുകുന്നതുകൊണ്ട് ബാത്റൂം വൃത്തിയായിരിക്കണമെന്നില്ല. അതിനാൽ തന്നെ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഇടയ്ക്കിടെ മാറ്റേണ്ടതും വളരെ പ്രധാനമാണ്. അവ എന്തൊക്കെയാണെന്ന് അറിയാം.
എത്രകാലംവരെയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ടവൽ. ദിവസവും ഒരുപാട് തവണ നമ്മളിത് ഉപയോഗിക്കാറുമുണ്ട്. ബാത്‌റൂമിൽ തന്നെയാകും എപ്പോഴും ടവൽ സൂക്ഷിക്കുന്നതും. എന്നാൽ ദീർഘകാലം ഒരു ടവൽ തന്നെ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് പുതിയത് വാങ്ങാൻ ശ്രദ്ധിക്കാം.
പലതരത്തിലുള്ള ചർമ്മ സംരക്ഷണ വസ്തുക്കളാണ് നമ്മൾ ഉപയോഗിക്കുന്നത്. ബാത്റൂമിനുള്ളിൽ ഈർപ്പവും ചൂടുമെല്ലാം ഉണ്ടാകും. അതിനാൽ തന്നെ ഇവ ബാത്‌റൂമിൽ സൂക്ഷിക്കുന്നത് സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ഉപയോഗിക്കാത്തവ ഉപേക്ഷിക്കാനും മടിക്കരുത്.
3. ബാത്ത് സ്‌ക്രബർ
കുളിക്കാൻ ഉപയോഗിക്കുന്ന ബാത്ത് സ്‌ക്രബറുകൾ ഒന്ന് തന്നെ ദീർഘകാലം ഉപയോഗിക്കാൻ പാടില്ല. ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കൂടാതെ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നതുകൊണ്ട് പെട്ടെന്ന് ഇല്ലാതാവുകയും ചെയ്യുന്നു.
4. ടൂത്ത് ബ്രഷ്
മൂന്ന് മാസം കൂടുന്നതിന് അനുസരിച്ച് ടൂത്ത് ബ്രഷ് മാറ്റാൻ ശ്രദ്ധിക്കണം. ഒന്ന് തന്നെ ദീർഘകാലം ഉപയോഗിക്കുന്നത് അണുക്കൾ പടരാൻ കാരണമാകുന്നു. അതിനാൽ പഴയ ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.