
ചെറിയ രീതിയിലെങ്കിലും അടുക്കള തോട്ടം ഇല്ലാത്ത വീടുകൾ ഇന്ന് കുറവായിരിക്കും. കടയിൽനിന്നും വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികൾക്ക് രുചി കൂടുതലായിരിക്കും. എന്നാൽ വീട്ടിൽ ചെടികൾ വളർത്താൻ മതിയായ സ്ഥലമില്ലാത്തത് മിക്ക ആളുകളുടേയും പ്രശ്നമാണ്. ചെറിയ സ്ഥലത്ത് എളുപ്പം വളർത്താൻ പറ്റിയ ഔഷധ സസ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കർപ്പൂരതുളസി. ഇതിന്റെ ഗന്ധവും രുചിയും ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നു. ചായ, സോസ്, ഡെസേർട്ട് എന്നിവയിലൊക്കെ കർപ്പൂരതുളസി ചേർക്കാറുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വയർ വീർക്കൽ തടയുകയും ചെയ്യുന്നു.
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ബേസിൽ. സാലഡ്, ഐസ് ക്രീം തുടങ്ങി ഭക്ഷണ സാധനങ്ങളിൽ ഗാർണിഷ് ചെയ്യാനൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
3. ഗിലോയ്
രോഗ പ്രതിരോധ ശേഷി കൂട്ടാൻ നല്ലതാണ് ഗിലോയ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്. അതേസമയം സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. രോഗങ്ങൾക്കെതിരെ പ്രതിരോധിക്കാൻ ഈ ചെടിക്ക് സാധിക്കും.
4. കറിവേപ്പില
അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. നിരവധി ഗുണങ്ങൾ അടങ്ങിയ ഇത് ഭക്ഷണത്തിന്റെ രുചി കൂട്ടാൻ ഉപയോഗിക്കാറുണ്ട്. കറിവേപ്പിലയിൽ ധാരാളം അയണും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
5. ഗ്രാമ്പു
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പു. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ചെടിയാണ് ഗ്രാമ്പു.