
മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇത് പഴുപ്പിച്ചും പച്ചയോടെയുമെല്ലാം നമ്മൾ കഴിക്കാറുണ്ട്. എപ്പോഴും കിട്ടാത്തതുകൊണ്ട് തന്നെ ലഭ്യമാകുന്ന സമയങ്ങളിൽ ഒരുമിച്ച് വാങ്ങി കൂട്ടുന്നവരാണ് നമ്മൾ. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും മാങ്ങ കേടായിപോകുന്നു. ദിവസങ്ങളോളം മാങ്ങ കേടുവരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പച്ചയോടെയിരിക്കുന്ന മാങ്ങ ആണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂട് ലഭിച്ചാൽ മാത്രമേ ഇത് പഴുക്കുകയുള്ളു. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പഴുക്കുന്നത് മന്ദഗതിയിലാകുന്നു. അധികം ചൂടില്ലാത്ത വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാം.
നന്നായി പഴുത്ത മാങ്ങ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഫ്രിഡ്ജിൽ വെയ്ക്കുന്നതാണ് നല്ലത്. ഇത് പഴുക്കുന്നതിനെ മന്ദഗതിയിലാക്കുകയും ഒരാഴ്‌ചയോളം മാങ്ങ കേടുവരാതിരിക്കാനും സഹായിക്കുന്നു. വായുസഞ്ചാരമുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
3. മുറിച്ച മാങ്ങ
മാങ്ങ മുറിച്ച് കഴിഞ്ഞാൽ വായു സമ്പർക്കം ഉണ്ടാവുന്നു. ഇത് ഓക്സിഡേഷൻ ഉണ്ടാവാനും മാങ്ങയുടെ നിറം മാറാനും കാരണമാകുന്നു. മുറിച്ചുവെച്ച മാങ്ങയിൽ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. ശേഷം ഈർപ്പമില്ലാത്ത, വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ മതി.
4. ദീർഘകാലം കേടുവരാതിരിക്കാൻ
പേപ്പർ ടവൽ ഉപയോഗിച്ച് മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. മാങ്ങയുടെ തണ്ട് പേപ്പർ ടവലിൽ പൊതിയണം. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുന്നത് തടയുന്നു. ശേഷം തണുപ്പുള്ള, ഉണങ്ങിയ, നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാൽ മതി. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ പേപ്പർ ടവൽ മാറ്റാൻ മറക്കരുത്.