കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Sep 15, 2025, 10:48 PM IST
burnt-utensil

Synopsis

കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനു വേണ്ടി കൂടുതൽ സമയം നമ്മൾ ചിലവഴിക്കേണ്ടതായി വരുന്നു. കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

അടുക്കളയിലെ ഏറ്റവും ബോറൻ പണി എന്താണെന്ന് ചോദിച്ചാൽ പാത്രം കഴുകുന്നതാണെന്ന് ഒട്ടുമിക്ക ആളുകളും പറയും. പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പാത്രം കഴുകാൻ അത്ര താല്പര്യമില്ല. കറയും കരിയുംപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കരിപിടിച്ച അടുക്കള പാത്രങ്ങൾ ഇനി അനായാസം വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

  1. കരിപിടിച്ച പാത്രങ്ങൾ കഴുകുന്നതിന് മുമ്പ് വെള്ളത്തിൽ അൽപ സമയം കുതിർക്കാൻ ഇടണം. ഇത് പറ്റിപ്പിടിച്ച കരി അയഞ്ഞു വരാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ ചെറുതീയിലിട്ട് ചൂടാക്കുന്നതും എളുപ്പം കരിയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

2. വെള്ളം ചൂടായതിനു ശേഷം അതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് കൊടുക്കണം. 20 മിനിട്ടോളം ഇത് ഇങ്ങനെ തന്നെ തുടരാൻ അനുവദിക്കണം.

3. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. മൈക്രോഫൈബർ തുണി ഉപയോഗിച്ചും പാത്രം എളുപ്പം വൃത്തിയാക്കാൻ സാധിക്കും.

4. കരി പൂർണമായും ഇളകിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് ഒന്നുകൂടെ നന്നായി ഉരക്കണം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. പാത്രം തിളക്കമുള്ളതാകും.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്