നെയ്യ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ ഇതാണ്

Published : Sep 15, 2025, 04:46 PM IST
ghee-uses

Synopsis

സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ നെയ്യ് ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടാനും ഭക്ഷണം കേടുവരാനും കാരണമാകും. നെയ്യ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നെയ്യ്. ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചിയേയും പോഷക ഗുണങ്ങളെയും ഇത് ബാധിക്കാം. നെയ്യ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ പ്രധാനമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ ഇതാണ്.

1.അമിതമായി ചൂടാക്കരുത്

നിശ്ചിത സമയത്തിൽ കൂടുതൽ നെയ്യ് ചൂടാക്കാൻ പാടില്ല. അമിതമായി ചൂടാക്കുമ്പോൾ നെയ്യുടെ രുചിയും ആരോഗ്യ ഗുണങ്ങളും ഇല്ലാതാവുന്നു.

2. ഒരുപാട് ഉപയോഗിക്കരുത്

വളരെ ചെറിയ അളവിൽ മാത്രമേ നെയ്യ് ഉപയോഗിക്കാൻ പാടുള്ളു. അമിതമായി ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ എണ്ണമയം ഉണ്ടാവാനും കലോറി കൂടാനും കാരണമാകുന്നു. എപ്പോഴും മിതമായി അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

3. അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ

അസിഡിറ്റിയുള്ള ഭക്ഷണങ്ങളിൽ ഒരിക്കലും നെയ്യ് ചേർക്കാൻ പാടില്ല. അസിഡിറ്റി മൂലം നെയ്യിലെ രുചി നഷ്ടമാവുകയും ഭക്ഷണം പെട്ടെന്ന് കേടായിപ്പോകാനും കാരണമാകുന്നു.

4. സൂക്ഷിക്കുന്നത്

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ നെയ്യ് പെട്ടെന്നു കേടാകുന്നു. ഈർപ്പമുള്ള സ്ഥലങ്ങളിലും മൂടിയില്ലാതെയും നെയ്യ് സൂക്ഷിക്കാൻ പാടില്ല. ഈർപ്പം ഉണ്ടാകുമ്പോഴാണ് നെയ്യ് കേടാവുന്നത്. അതേസമയം വൃത്തിയുള്ള ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് മാത്രമേ നെയ്യ് എടുക്കാൻ പാടുള്ളൂ. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.

5. എണ്ണയുമായി ചേർക്കരുത്

പാചകം ചെയ്യുമ്പോൾ മറ്റ്‌ എണ്ണകൾക്കൊപ്പം നെയ്യ് ചേർക്കാൻ പാടില്ല. ഇത് കൂടുതൽ ചൂടാകാനും നെയ്യിലെ രുചി നഷ്ടമാകാനും കാരണമാകുന്നു. കൂടാതെ ഭക്ഷണം കേടുവരാനും ദഹന പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യത കൂടുതലാണ്.

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്