
അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇത് കേടുവരുന്നു. ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോഴാണ് ഇത് പെട്ടെന്ന് കേടുവരുന്നത്. മല്ലിയില ദിവസങ്ങളോളം കേടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
മല്ലിയില കേടുവരാനുള്ള പ്രധാന കാരണം ഈർപ്പമാണ്. ചൂടും വായുവും ഉണ്ടാവുമ്പോൾ ഇലകൾ പെട്ടെന്ന് മഞ്ഞ നിറത്തിലാവുകയും കേടുവരുകയും ചെയ്യുന്നു. പോളിത്തീൻ കവറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഈർപ്പത്തെ എളുപ്പം ആഗിരണം ചെയ്യുന്നു.
2. കഴുകാം
വാങ്ങിയപ്പാടെ അതുപോലെ മല്ലിയില ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. വൃത്തിയാക്കാതെ സൂക്ഷിക്കുമ്പോൾ അണുക്കൾ ഉണ്ടാവുകയും മല്ലിയില പെട്ടെന്ന് കേടുവരുകയും ചെയ്യുന്നു. കഴുകിയതിന് ശേഷം മല്ലിയില നന്നായി ഉണക്കണം. ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം.
3. മൺകലങ്ങൾ
എപ്പോഴും തണുപ്പ് നിലനിൽക്കുമെന്നതാണ് മൺകലങ്ങളുടെ പ്രത്യേകത. ചെറുതായി മല്ലിയിലയിൽ വെള്ളം തളിച്ചതിന് ശേഷം മൺകലത്തിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം മല്ലിയില കേടുവരാതിരിക്കാൻ സഹായിക്കുന്നു.
4. സൂക്ഷിക്കുമ്പോൾ
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മല്ലിയില ദിവസങ്ങളോളം കേടുവരാതിരിക്കും. കഴുകി ഉണക്കിയ മല്ലിയില, നാരങ്ങ തോടിനോപ്പം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഇത് അണുക്കൾ ഉണ്ടാവുന്നതും മല്ലിയിലയുടെ നിറം മാറുന്നതും തടയുന്നു.
5. വേരുകൾ
വേരുകളോടെയാണ് മല്ലിയില നമുക്ക് ലഭിക്കുന്നത്. വേരുകൾ ഈർപ്പമുള്ള മണ്ണും തുണിയും ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം മല്ലിയില കേടുവരാതിരിക്കാൻ സഹായിക്കുന്നു.