
നമ്മുടെ വൈബ് അനുസരിച്ചാണ് വീട് എപ്പോഴും ഒരുക്കേണ്ടത്. അതിനു വേണ്ടി വീടിനുള്ളിൽ ചെറുതും വലുതുമായ നിരവധി മാറ്റങ്ങൾ നമ്മൾ വരുത്തേണ്ടി വരും. പ്രത്യേകിച്ചും മഴക്കാലത്ത് വീടിന് നല്ല രീതിയിലുള്ള മാറ്റം ആവശ്യമാണ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വീടിനുള്ളിലെ ആംബിയൻസും എളുപ്പം മാറ്റാൻ സാധിക്കും. മഴക്കാലത്ത് വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഇങ്ങനെ ചെയ്താൽ മതി.
നിറങ്ങൾക്ക് വീടിന്റെ ആംബിയൻസിനെ മാറ്റാൻ സാധിക്കും. ടെറാക്കോട്ട, ഒലിവ് ഗ്രീൻ, മസ്റ്റാർഡ് തുടങ്ങിയ നിറങ്ങൾ ഉപയോഗിച്ച് ഇന്റീരിയർ മികച്ചതാക്കാൻ സാധിക്കും. ഇതിനൊപ്പം ചാർക്കോൾ, ഇൻഡിഗോ, നേവി തുടങ്ങിയ നിറങ്ങളും ഉൾകൊള്ളിക്കാവുന്നതാണ്. അതേസമയം ഓരോ മുറിക്കും അതിന് അനുയോജ്യമായ നിറങ്ങൾ നൽകാൻ ശ്രദ്ധിക്കണം.
ഡവ് ഗ്രേ, ക്രീമി ബീജ്, പെയിൽ സേജ് തുടങ്ങിയ ന്യൂട്രൽ നിറങ്ങളും വീടിന്റെ ആംബിയൻസ് മാറ്റാൻ സഹായിക്കും. ഇതിനൊപ്പം കൊബാൾട്ട് ബ്ലൂ, ടർമെറിക് യെല്ലോ, സീ ഗ്രീൻ എന്നിവയും ചേർക്കാവുന്നതാണ്. കുഷ്യൻ കവർ, റഗ്, കർട്ടൻ തുടങ്ങിയവയ്ക്ക് ഈ നിറങ്ങൾ നൽകാം.
ഓരോ മുറിയും വ്യത്യസ്തമാക്കാം
മഴക്കാലത്ത് കൂടുതൽ സമയവും നമ്മൾ വീടിനുള്ളിലാണ് ചിലവിടുന്നത്. റീഡിങ് കോർണറിന് സോഫ്റ്റ് ടീൽ അല്ലെങ്കിൽ ബ്ലൂ ഗ്രേ നൽകാം. ഡൈനിങ്ങിന് വാം നിറങ്ങളും നൽകാവുന്നതാണ്. ഇനി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഡീപ് ഫോറസ്ററ് ഗ്രീൻ അല്ലെങ്കിൽ ടെറാകോട്ട തെരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടുതൽ ശ്രദ്ധ കിട്ടാൻ സഹായിക്കുന്നു.
ഈർപ്പം ഇറങ്ങാത്ത ചുവരുകൾ
നിറങ്ങളിൽ മാത്രമല്ല മഴക്കാലത്ത് മറ്റുകാര്യങ്ങളിലും ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ചും ഈ സമയങ്ങളിൽ ചുവരിൽ ഈർപ്പം ഇറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വെള്ളത്തെ പ്രതിരോധിക്കാൻ കഴിയുന്ന വാൾപേപ്പറുകളും ഡിസൈനുകളും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.