
തണുപ്പുകാലമായാൽ പിന്നെ കൊതുകിന്റെ ശല്യം കൂടുന്നു. ഡെങ്കു, മലേറിയ തുടങ്ങി കൊതുക് മൂലം പലതരം രോഗങ്ങളാണ് പടരുന്നത്. അതിനാൽ തന്നെ കൊതുകിൽ നിന്നും സംരക്ഷണം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. കൊതുകിനെ തുരത്തുന്നതിന് നമ്മൾ പലതരം ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ രാസവസ്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. പ്രകൃതിദത്തമായ രീതിയിൽ കൊതുകിനെ തുരത്താൻ വീട്ടിൽ സവാള വിളക്ക് തയാറാക്കാം. ഇത്രയും ചെയ്താൽ മതി.
2. സവാളയുടെ മുകൾ ഭാഗം മുറിച്ചുകളയണം. ശേഷം കത്തി ഉപയോഗിച്ച് അതിന്റെ ഉൾഭാഗം മുഴുവനും നീക്കം ചെയ്യാം.
3. അതുകഴിഞ്ഞ് അതിലേക്ക് നന്നായി പൊടിച്ചെടുത്ത കർപ്പൂരവും, കുരുമുളകും ഇടണം. അതിലേക്ക് കടുക് എണ്ണകൂടേ ഒഴിച്ച് തിരിവെച്ച് കത്തിക്കാം. ശേഷം മുറിയുടെ ഒരു കോണിൽ വെച്ചാൽ മതി. ഇതിന്റെ ശക്തമായ ഗന്ധവും പുകയും കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.
4. അതേസമയം വീടിനുള്ളിൽ ഇത് കത്തിക്കുമ്പോൾ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. തുറന്ന സ്ഥലത്താവണം ഇത് കത്തിച്ചുവയ്ക്കേണ്ടത്. പെട്ടെന്ന് കത്തിപ്പിടിക്കുന്ന വസ്തുക്കൾ ഇതിനടുത്ത് സൂക്ഷിക്കാനും പാടില്ല.
5. ഇത് വെയ്ക്കുന്ന സ്ഥലത്ത് നല്ല രീതിയിലുള്ള വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ മുറിയിൽ പുക തങ്ങി നിൽക്കാൻ സാധ്യത കൂടുതലാണ്.
6. കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
7. തീ കത്തി കഴിയുന്നതുവരെ നിങ്ങളുടെ ശ്രദ്ധ അതിൽ ഉണ്ടായിരിക്കണം. ഇത് അപകടങ്ങൾ ഉണ്ടാവുന്നതിനെ തടയുന്നു.