വീടിനെ കൂടുതൽ സുരക്ഷിതമാക്കാൻ സ്മാർട്ട് ഡിവൈസുകൾക്ക് സാധിക്കും. സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന പാസ്‌വേഡുകൾ സ്മാർട്ട് ഡിവൈസുകൾക്ക് നൽകരുത്. കൂടുതൽ അക്ഷരങ്ങളും, സംഖ്യകളും സിമ്പലുകളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ഡിവൈസുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ടൂ ഫാക്ടർ ഓതെന്റിക്കേഷൻ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.
വീട്ടിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഡിവൈസുകൾ കൃത്യമായ സമയങ്ങളിൽ അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്.
നിങ്ങൾ ഉപയോഗിക്കുന്ന വൈ ഫൈ കണക്ഷനും സുരക്ഷിതമാക്കേണ്ടത് വളരെ പ്രധാനമാണ്. സുരക്ഷിതമായ പാസ്‌വേഡുകൾ സെറ്റ് ചെയ്യാം.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സ്മാർട്ട് ഡിവൈസുകൾ പ്രവർത്തിപ്പിക്കാൻ തെരഞ്ഞെടുക്കരുത്.
ഡിവൈസുകളുടെ സുരക്ഷിതത്വം ഇടയ്ക്കിടെ പരിശോധിക്കാൻ മറന്നുപോകരുത്. ലൊക്കേഷൻ ട്രാക്ക്, റെക്കോർഡിങ്ങുകൾ തുടങ്ങിയ ഫീച്ചറുകൾ ഓഫ് ചെയ്യാം.
വീടിനുള്ളിൽ സ്മാർട്ട് ഡിവൈസുകൾ സ്ഥാപിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ ശ്രദ്ധിക്കണം. ജനാല, വാതിൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് ഒഴിവാക്കണം.
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇവ തെരഞ്ഞെടുക്കാം
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്
വീടിനുള്ളിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 7 ഇൻഡോർ ചെടികൾ ഇതാണ്
മനോഹരമായ ഇലകളുള്ള 7 ഇൻഡോർ ചെടികൾ ഇതാണ്