
അവോക്കാഡോ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. സലാഡ്, സ്മൂത്തി എന്നിവയിലൊക്കെ ചേർത്ത് അവോക്കാഡോ കഴിക്കാൻ സാധിക്കും. എന്നാലിത് അധിക ദിവസം സൂക്ഷിക്കാൻ കഴിയില്ല. പെട്ടെന്ന് കേടായിപ്പോകുന്ന പഴവർഗ്ഗമാണ് അവോക്കാഡോ. അതിനാൽ തന്നെ ശരിയായ രീതിയിൽ ഇത് സൂക്ഷിക്കേണ്ടതുണ്ട്. അവോക്കാഡോ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
2. നാരങ്ങ ഉപയോഗിച്ച് അവോക്കാഡോ കേടുവരുന്നതിനെ തടയാൻ സാധിക്കും. അവോക്കാഡോ മുറിച്ചതിന് ശേഷം അതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കണം. ശേഷം പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാം. നാരങ്ങയുടെ അസിഡിറ്റി ഓക്സിഡേഷനെ മന്ദഗതിയിലാക്കുന്നു.
4. ഒലിവ് ഓയിൽ ഉപയോഗിച്ചും അവക്കാഡോ ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും. മുറിച്ച ഭാഗത്ത് ഒലിവ് ഓയിൽ സ്പ്രേ ചെയ്തതിന് ശേഷം പാത്രത്തിലാക്കി അടച്ച് സൂക്ഷിച്ചാൽ മതി.
5. സവാളയും അവോക്കാഡോ ഫ്രഷായിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ അവോക്കാഡോയുടെ നിറം മാറുന്നതിനെ തടയുന്നു.