Malayalam

നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാം

ആരോഗ്യ ഗുണങ്ങൾ മാത്രമല്ല നാരങ്ങയ്ക്കുള്ളത്. വീട് വൃത്തിയാക്കാനും ഇത് മതി. നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയുന്ന വസ്തുക്കൾ ഇവയാണ്.

Malayalam

ഫ്രിഡ്ജിലെ ദുർഗന്ധം

നാരങ്ങ ഉപയോഗിച്ച് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് ഫ്രിഡ്ജിനുള്ളിൽ സ്പ്രേ ചെയ്യാം. ശേഷം തുടച്ച് വൃത്തിയാക്കിയാൽ മതി.

Image credits: Getty
Malayalam

സിങ്കിലെ ദുർഗന്ധം

സിങ്കിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധത്തെയും പറ്റിപ്പിടിച്ച കറയെയും നീക്കം ചെയ്യാൻ നാരങ്ങ നീരിന് സാധിക്കും. ബേക്കിംഗ് സോഡയിൽ നാരങ്ങ നീര് ചേർത്ത് സിങ്കിൽ ഒഴിച്ച് കഴുകിയാൽ മതി.

Image credits: Getty
Malayalam

കരിപിടിച്ച പാത്രങ്ങൾ

കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളത്തിൽ നാരങ്ങ മുറിച്ചിടാം. ശേഷം കരിപിടിച്ച പാത്രം ഇതിലേക്ക് മുക്കിവെച്ചാൽ മതി.

Image credits: social media
Malayalam

തുരുമ്പ് ഇല്ലാതാക്കാം

തുരുമ്പിനെ ഇല്ലാതാക്കാനും നാരങ്ങ നല്ലതാണ്. നാരങ്ങ നീരിൽ കുറച്ച് ഉപ്പ് ചേർത്തതിന് ശേഷം തുരുമ്പുള്ള സ്ഥങ്ങളിൽ തേച്ചുപിടിപ്പിക്കാം. ശേഷം വൃത്തിയാക്കിയാൽ മതി.

Image credits: social media
Malayalam

കട്ടിങ് ബോർഡ് വൃത്തിയാക്കാം

കട്ടിങ് ബോർഡ് വൃത്തിയാക്കാനും നാരങ്ങ നീര് മതി. കട്ടിങ് ബോർഡിൽ കുറച്ച് ഉപ്പിട്ടതിന് ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

Image credits: Getty
Malayalam

ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കാം

മങ്ങിയ ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കാനും നാരങ്ങ മതി. വെള്ളത്തിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം അതിലേക്ക് ഗ്ലാസ് പാത്രം മുക്കിവെയ്ക്കാം. ശേഷം ബേക്കിംഗ് സോഡ ഉപയോഗിച്ച് ഉരച്ച് കഴുകാം.

Image credits: Getty
Malayalam

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാം

ബേക്കിംഗ് സോഡയിൽ നാരങ്ങ നീര് ചേർത്ത് സ്റ്റൗവിൽ തേച്ചുപിടിപ്പിക്കാം. ശേഷം നാരങ്ങ തോട് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

Image credits: Getty

വീട് മനോഹരമാക്കാൻ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

അടുക്കളയിൽ മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ

ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ