ടവലിൽ നിന്നും ദുർഗന്ധം വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Dec 04, 2025, 11:24 AM IST
Towel

Synopsis

ഈർപ്പം തങ്ങി നിൽക്കുന്നതിന് അനുസരിച്ച് ടവലിലെ ദുർഗന്ധം കൂടുകയും ചെയ്യും. അതിനാൽ തന്നെ നനവുള്ള ടവൽ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കാൻ ശ്രദ്ധിക്കണം.

ഈർപ്പമുള്ള ടവൽ പൂർണമായും ഉണങ്ങിയില്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധം വരുന്നു. പ്രത്യേകിച്ചും മഴയും തണുപ്പുമുള്ള സമയങ്ങളിലാണ് ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നത്. ഈർപ്പം തങ്ങി നിൽക്കുന്നതിന് അനുസരിച്ച് ടവലിലെ ദുർഗന്ധം കൂടുകയും ചെയ്യും. അതിനാൽ തന്നെ നനവുള്ള ടവൽ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കാൻ ശ്രദ്ധിക്കണം. അതേസമയം ഒരേ ടവൽ തന്നെ ദിവസങ്ങളോളം ഉപയോഗിക്കുന്നതും ഒഴിവാക്കാം. ടവലിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്യൂ.

റോൾ ചെയ്യാം

നനവുള്ള ടവൽ നന്നായി റോൾ ചെയ്യുമ്പോൾ അതിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തെ എളുപ്പം ഇല്ലാതാക്കാൻ കഴിയും. മിക്ക ടവലും ഈർപ്പത്തെ ആഗിരണം ചെയ്യുന്നവയാണ്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഉണങ്ങിയില്ലെങ്കിൽ ഇതിൽ ഈർപ്പം തങ്ങി നിൽക്കും. ടവൽ നന്നായി ഉണക്കുന്നത് പൂപ്പൽ ഉണ്ടാവുന്നതിനേയും തടയുന്നു.

വായുസഞ്ചാരം

കഴുകിയതിന് ശേഷം ടവൽ അതുപോലെ ഉണക്കാൻ ഇടുന്നത് ഒഴിവാക്കണം. വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞതിന് ശേഷം മാത്രം ഉണക്കാൻ ഇടാം. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഇടുന്നതാണ് കൂടുതൽ ഉചിതം. കാറ്റും വെളിച്ചവുമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കാം.

വെള്ളം കളയാം

വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞാൽ മാത്രമേ ടവൽ പെട്ടെന്ന് ഉണങ്ങി കിട്ടുകയുള്ളു. കൂടാതെ ഇത് ടവലിന്റെ മൃദുത്വത്തെ നിലനിർത്താനും സഹായിക്കുന്നു. ഈർപ്പം തങ്ങി നിൽക്കുമ്പോൾ ടവലിൽ ദുർഗന്ധവും കൂടും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കഴുകിയതിന് ശേഷം ടവൽ നന്നായി കുടയണം. ഇത് ടവലിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തെ കുറയ്ക്കാൻ സഹായിക്കുന്നു. നനവുള്ള സമയങ്ങളിൽ ടവൽ മടക്കി ഇടുന്നത് ഒഴിവാക്കണം. വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ജനാലയും വാതിലും തുറന്നിട്ട സ്ഥലത്ത് വിരിച്ചിടാം. ഇല്ലെങ്കിൽ ശരിയായ രീതിയിൽ ഇത് ഉണങ്ങുകയില്ല. ഇടയ്ക്കിടെ ടവൽ കഴുകാൻ മറക്കരുത്. അഴുക്ക് അടിഞ്ഞുകൂടുമ്പോൾ അണുക്കൾ പടരാനും ഇത് കാരണമാകുന്നു. അതേസമയം ദുർഗന്ധത്തെ അകറ്റാൻ വിനാഗിരി ഉപയോഗിച്ച് കഴുകാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

ആഴ്ചകളോളം വീട് പൂട്ടിയിടുന്നതിന് മുമ്പ് നിർബന്ധമായും അടുക്കളയിൽ ചെയ്യേണ്ട 4 കാര്യങ്ങൾ
വീട് വൃത്തിയാക്കാൻ രാസവസ്തുക്കൾ വേണ്ട; ഈ സുഗന്ധതൈലങ്ങൾ ഉപയോഗിക്കൂ