
വസ്ത്രങ്ങൾ എത്രയൊക്കെ കഴുകി വൃത്തിയാക്കി സൂക്ഷിച്ചാലും അതിൽ അഴുക്കും കറയും പറ്റുന്നു. ഇത് വസ്ത്രത്തിന്റെ ഭംഗിയും തിളക്കവും നഷ്ടപ്പെടാൻ കാരണമാകും. എത്ര കഴുകിയിട്ടും വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ പോകുന്നില്ലേ. എങ്കിൽ ഈ പൊടിക്കൈകൾ ചെയ്തു നോക്കൂ. കറ എളുപ്പം നീക്കം ചെയ്യാം.
വസ്ത്രത്തിൽ പറ്റിപ്പിടിച്ച ലിപ്സ്റ്റിക് കറ ഇല്ലാതാക്കാൻ ഹെയർ സ്പ്രേ മതി. ഇത് കറയുള്ള ഭാഗത്ത് സ്പ്രേ ചെയ്യണം. ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. ശേഷം നന്നായി കഴുകിയെടുത്താൽ മതി. കറ ഇല്ലാതാകുന്നു.
ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ് വിയർപ്പ്. ഇതിന്റെ കറ എത്ര കഴുകി വൃത്തിയാക്കിയാലും വസ്ത്രത്തിൽ നിന്നും പോവുകയുമില്ല. വസ്ത്രം കഴുകുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യാം. നാരങ്ങ നീരും അതിൽ ഉപ്പും ചേർക്കണം. ശേഷം കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കാം. അതുകഴിഞ്ഞ് കഴുകിയെടുത്താൽ മതി. ഇത് വിയർപ്പിന്റെ കറ ഇല്ലാതാക്കാൻ സഹായിക്കുന്നു.
3. ചോക്ലേറ്റിന്റെ കറ
സോഡ ഉപയോഗിച്ച് വസ്ത്രത്തിൽ പറ്റിപ്പിടിച്ച ചോക്ലേറ്റിന്റെ കറ ഇല്ലാതാക്കാൻ സാധിക്കും. ഇത് സോഡ ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ സൂക്ഷിക്കാം. അതുകഴിഞ്ഞ് നന്നായി കഴുകിയെടുത്താൽ മതി.
3. എണ്ണക്കറ
വസ്ത്രത്തിൽ പറ്റിപ്പിടിച്ച എണ്ണക്കറ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ മതി. ഇത് കറയുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
4. കാപ്പിക്കറ
വസ്ത്രത്തിൽ പറ്റിപ്പിടിച്ച കാപ്പിക്കറ നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിക്കാം. കറയുള്ള ഭാഗത്ത് വിനാഗിരി ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ വെച്ചിരിക്കാം. അതുകഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകണം. ഇത് കറയെ എളുപ്പം നീക്കം ചെയ്യുന്നു.