
വീടിന്റെ ഫ്ലോർ മോപ്പ് ഉപയോഗിച്ച് തുടച്ചാണ് നമ്മൾ വൃത്തിയാക്കാറുള്ളത്. നല്ല സുഗന്ധം പരത്തുന്ന ക്ലീനറുകൾ വെള്ളത്തിൽ ചേർത്ത് വീട് മോപ്പ് ചെയ്യാറുണ്ട്. എന്നാൽ തുടച്ച് കഴിയുമ്പോഴേക്കും വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാകുന്നു. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളാവാം ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നത്. തുടച്ചതിന് ശേഷവും വീടിനുള്ളിൽ നല്ല ഗന്ധം ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
സുഗന്ധം ലഭിക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ തണുത്ത വെള്ളത്തിൽ കലർത്തുന്നതിനേക്കാളും ചൂട് വെള്ളത്തിൽ ചേർക്കുന്നതാണ് നല്ലത്. ഇത് ദീർഘനേരം സുഗന്ധത്തെ നിലനിർത്താൻ സഹായിക്കുന്നു.
ചെറുചൂടുള്ള വെള്ളത്തിലേക്ക് ചെറിയ അളവിൽ സുഗന്ധതൈലം ചേർക്കാം. ശേഷം ഈ വെള്ളം ഉപയോഗിച്ച് നന്നായി വീട് തുടച്ചാൽ മതി. ഇത് വീടിനുള്ളിൽ സുഗന്ധം പരത്താൻ സഹായിക്കുന്നു.
3. മോപ്പിൽ ഈർപ്പം അമിതമാകരുത്
മോപ്പിൽ ചെറിയ അളവിൽ മാത്രം ഈർപ്പം നിലനിർത്താം. അമിതമായി വെള്ളം ഉണ്ടാകുമ്പോൾ സുഗന്ധം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.
4. വൃത്തിയുള്ള ബക്കറ്റ് ഉപയോഗിക്കാം
അഴുക്കും ദുർഗന്ധവുമുള്ള ബക്കറ്റിൽ വെള്ളമെടുക്കുന്നത് ഒഴിവാക്കണം. ഇത് സുഗന്ധത്തെ ഇല്ലാതാക്കുന്നു. വീട് തുടയ്ക്കുന്നതിന് മുമ്പ് ബക്കറ്റ് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
5. ജനാലകൾ തുറന്നിടാം
വീട് തുടയ്ക്കുന്ന സമയങ്ങളിൽ ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ വായു തങ്ങി നിൽക്കുന്നതിനെ തടയുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നു. കൂടാതെ ദുർഗന്ധത്തെ അകറ്റാനും ഇത് നല്ലതാണ്.