
മുറ്റം മുതൽ അടുക്കള വരെ നമ്മൾ മോടി പിടിപ്പിക്കാറുണ്ട്. എന്നാൽ വീടുകളിൽ ഇപ്പോഴും ശ്രദ്ധിക്കാത്തതെ പോകുന്ന ഒന്നാണ് ഡൈനിങ്ങുകൾ. ഫ്ലവർ പോട്ടുകൾ വെച്ച് സിംപിൾ ലുക്കിൽ ഡൈനിങ്ങുകളെ ഒതുക്കരുത്. വീടുകൾക്ക് മാത്രമല്ല ഭക്ഷണം കഴിക്കുന്ന ഇടങ്ങൾക്കും വേണം ആഡംബര ലുക്ക്. ചെറിയ രീതിയിൽ തന്നെ കാണാൻ ആഡംബര ലുക്ക് തോന്നിക്കുന്ന വിധത്തിൽ ഫ്രഞ്ച് സ്റ്റൈലിൽ ഡൈനിങ് ഒരുക്കിയാലോ? എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്തുനോക്കൂ.
മേശവിരി
ഭംഗി കൊണ്ട് വ്യത്യസ്തമാണ് ഫ്രഞ്ച് ഡൈനിങ്ങുകൾ. ആനക്കൊമ്പുകൾ അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മേശവിരികളാണ് ഫ്രഞ്ച് ഡൈനിങ്ങിൽ സാധാരണമായി ഉപയോഗിക്കാറുള്ളത്. തൂവെള്ള നിറത്തിലുള്ള മേശവിരി ഡൈനിങ്ങിന് കൂടുതൽ ഭംഗി നൽകുന്നു. ഇതിനൊപ്പം വിന്റേജ് ലുക്ക് കിട്ടുന്ന അലങ്കാരങ്ങൾ അല്ലെങ്കിൽ ഗ്ലാസ് വെയറുകൾ നൽകാവുന്നതാണ്.
ഫ്രഷ് ഫ്‌ളവർ
പൊതുവെ വെള്ള നിറങ്ങളും കാഴ്ച്ചയിൽ മൃദുവായി തോന്നിക്കുന്ന നിറങ്ങളുമാണ് ഫ്രഞ്ച് ഡൈനിങ്ങുകൾക്ക് ഉപയോഗിക്കാറുള്ളത്. എന്നാൽ സോഫ്റ്റ് പേസ്റ്റൽ നിറങ്ങളായ പിങ്ക്, ലാവണ്ടർ, മിന്റ് ഗ്രീൻ തുടങ്ങിയവ ഫ്രഷ് പൂക്കളോടൊപ്പം സെറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഡൈനിങ്ങിനെ കൂടുതൽ ഭംഗിയുള്ളതും ഒരു റൊമാന്റിക് ടച്ചും നൽകുന്നു.
ഗ്ലാസ് വെയർ
ഫ്ലോറൽ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിനേക്കാളും വിന്റേജ് ടച്ച് നൽകുന്ന മൺപിഞ്ഞാണങ്ങൾ ഉപയോഗിക്കാം. ഇതിനൊപ്പം ക്രിസ്റ്റൽ ഗ്ലാസ് വെയറുകൾ കൂടെ കൊടുത്താൽ ഒന്നുകൂടെ ഭംഗിയാകും. ഹാൻഡ് പെയിന്റ് ചെയ്ത മൺപിഞ്ഞാണങ്ങൾ ഉപയോഗിച്ചാൽ ഡൈനിങ്ങിന് ഒരു യുണീക്ക് ടച്ച് കിട്ടും.
ഫ്രൂട്സ്
സിൽവർ ട്രേ അല്ലെങ്കിൽ വുഡൻ ബൗളിൽ മുന്തിരിയോ ചീസോ സീസണൽ പഴവർഗ്ഗങ്ങളോ ഡൈനിങ്ങിന് നടുവിലായി വെക്കാവുന്നതാണ്. ഇതിന്റെ കൂടെ റോസ്‌മേരി അല്ലെങ്കിൽ സുഗന്ധം പകരുന്ന സസ്യങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചാൽ നല്ല സുഗന്ധവും കൂടുതൽ ഭംഗി കിട്ടും.
സീറ്റിങ്
ഡൈനിങ്ങുകൾക്ക് ബ്രിസ്റ്റോ സ്റ്റൈലിലുള്ള സീറ്റിങ് നൽകാം. മൃദുവായ തുണികൾ കൊണ്ട് നിർമ്മിച്ച കുഷ്യൻ വുഡൻ സ്റ്റൂൾ അല്ലെങ്കിൽ റോട്ട് അയൺ ചെയേഴ്സും ഫ്രഞ്ച് ഡൈനിങ്ങുകൾക്ക് യോജിക്കുന്നവയാണ്.
ലൈറ്റിങ്
ഫ്രഞ്ച് ഡൈനിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈറ്റിങ്. മോഡേൺ ആയാലും വിന്റേജ് ആയാലും ലൈറ്റുകൾ ഡൈനിങ്ങിന് കൂടുതൽ ഭംഗി നൽകുന്നു. ക്യാൻഡിൽ ലൈറ്റ് അല്ലെങ്കിൽ സ്ട്രിംഗ് ലൈറ്റുകളോ ഉപയോഗിക്കാവുന്നതാണ്. ഇത് ഡൈനിങ് റൂമിന്റെ അന്തരീക്ഷം കൂടുതൽ പോസിറ്റീവ് ആക്കുന്നു.
വീടുകളിലുള്ള സാധാരണമായി നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ട് എളുപ്പത്തിൽ നിങ്ങളുടെ ഡൈനിങ്ങുകളും ഇത്തരത്തിൽ സ്റ്റൈൽ ആക്കാൻ സാധിക്കുന്നതാണ്.
കിടപ്പുമുറിയിൽ സാധനങ്ങൾ ഇനി ഒതുങ്ങിയിരിക്കും; ഇങ്ങനെ ചെയ്താൽ മതി