കിടപ്പുമുറിയിൽ സാധനങ്ങൾ ഇനി ഒതുങ്ങിയിരിക്കും; ഇങ്ങനെ ചെയ്താൽ മതി 

Published : Feb 25, 2025, 12:19 PM IST
കിടപ്പുമുറിയിൽ സാധനങ്ങൾ ഇനി ഒതുങ്ങിയിരിക്കും; ഇങ്ങനെ ചെയ്താൽ മതി 

Synopsis

ചെറിയ കിടപ്പുമുറിയാണെങ്കിൽ പോലും പറ്റാവുന്നത്ര സാധനങ്ങൾ നമ്മൾ കുത്തിക്കയറ്റിവെക്കാറുണ്ട്. എന്നാൽ എപ്പോഴും സാധനങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ചെറിയ സ്ഥലത്ത് തന്നെ ഒരുപാട് സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും.

ചെറിയ കിടപ്പുമുറിയാണെങ്കിൽ പോലും പറ്റാവുന്നത്ര സാധനങ്ങൾ നമ്മൾ കുത്തിക്കയറ്റിവെക്കാറുണ്ട്. എന്നാൽ എപ്പോഴും സാധനങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ചെറിയ സ്ഥലത്ത് തന്നെ ഒരുപാട് സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും. ഈ രീതിയിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ.

കിടക്ക 

നിങ്ങളുടെ കിടക്കയുടെ അടി ഭാഗത്ത് സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും. വലിച്ചുതുറക്കുന്ന ഡ്രോയർ  അല്ലെങ്കിൽ ബോക്സുകൾ കിടക്കയുടെ അടിഭാഗത്ത് സ്ഥാപിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് എളുപ്പത്തിൽ സാധനങ്ങൾ എടുത്ത് ഉപയോഗിക്കാനും സഹായിക്കും.

ഷെൽഫോടുകൂടിയ ഹെഡ്‍ബോർഡ്  

കിടക്കയുടെ മുകൾ ഭാഗത്തായി വരുന്നതാണ് ഹെഡ്‍ബോർഡുകൾ. ഷെൽഫുകൾ സ്ഥാപിച്ച ഹെഡ്‍ബോർഡുകൾ ആണെങ്കിൽ നിങ്ങൾക്ക് പെട്ടെന്ന് ആവശ്യം വരുന്ന സാധനങ്ങളോ പുസ്തകങ്ങളോ അതിൽ വെക്കാവുന്നതാണ്.

മൾട്ടിപർപ്പസ് ഫർണിച്ചർ 

ഒരു ഫർണിച്ചറിൽ തന്നെ നിരവധി ഉപയോഗങ്ങൾ ഉള്ളതാണ് മൾട്ടിപർപ്പസ് ഫർണിച്ചറുകൾ. ഉദാഹരണത്തിന് പകൽ സമയങ്ങളിൽ സോഫയായും, രാത്രിയിൽ കട്ടിലായും ഇത് ഉപയോഗിക്കാൻ സാധിക്കും. ആവശ്യം കഴിഞ്ഞാൽ മടക്കി വെക്കാൻ കഴിയുന്ന സംവിധാനങ്ങളും ഇത്തരം ഫർണിച്ചറുകളിൽ ഉണ്ട്. 

ഡോർ ഓർഗനൈസേഴ്സ്

കിടപ്പുമുറിയിലെ ഡോറുകളുടെ പിന്നിലും സാധനങ്ങൾ എളുപ്പത്തിൽ സൂക്ഷിക്കാൻ കഴിയും. എങ്ങനെയെന്ന് അല്ലേ? ഡോറിന് പിൻവശത്ത് ചെറിയ സാധനങ്ങൾ ഹാങ്ങർ അല്ലെങ്കിൽ അത്തരത്തിൽ തൂക്കിയിടാൻ സാധിക്കുന്ന ഹുക്ക് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ സൂക്ഷിക്കാവുന്നതാണ്.

സ്റ്റോറേജ് ഓട്ടോമാൻ

ടേബിൾ അല്ലെങ്കിൽ സ്റ്റൂൾ ആയി ഉപയോഗിക്കാൻ കഴിയുന്ന കുഷ്യനുള്ള സീറ്റിനെയാണ് സ്റ്റോറേജ് ഓട്ടോമാൻ എന്ന് പറയുന്നത്. ഇതിൽ നിങ്ങൾക്ക് ബ്ലാങ്കറ്റ്സ്, പില്ലോ മുതലായവ സൂക്ഷിച്ച് വെക്കാവുന്നതാണ്. 

ഹാങ്ങിങ്‌സ് 

കിടപ്പുമുറിയുടെ ഭിത്തികളിൽ ഹുക്കുകൾ സ്ഥാപിച്ചാൽ നിങ്ങളുടെ ബാഗുകളും ബെൽറ്റുകളും തുടങ്ങി ചെറിയ സാധനങ്ങളൊക്കെയും അതിൽ തൂക്കിയിടാവുന്നതാണ്. 

വീട്ടിലെ ആക്രിപ്പെട്ടിയല്ല ഫ്രിഡ്ജ്; സാധനങ്ങൾ ക്രമീകരിക്കേണ്ടത് ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്