ബാൽക്കണിയിൽ ചെറിയൊരു റോസ് ഗാർഡൻ ഒരുക്കിയാലോ?

Published : Apr 01, 2025, 07:07 PM IST
ബാൽക്കണിയിൽ ചെറിയൊരു റോസ് ഗാർഡൻ ഒരുക്കിയാലോ?

Synopsis

കൂടുതൽ വേരുകളുള്ള ചെടിയാണ് റോസ പൂക്കൾ. അതിനാൽ തന്നെ ശരിയായ രീതിയിൽ വേരുകൾക്ക് വളരാനും പടരാനും ആവശ്യമായ സ്ഥലം പോട്ടിൽ ഉണ്ടായിരിക്കണം.

റോസ ചെടിയില്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കും. പ്രത്യേകിച്ചും പൂന്തോട്ടത്തെ ഇഷ്ടപ്പെടുന്നവരുടെ വീടുകളിൽ ഒരു റോസാച്ചെടിയെങ്കിലും ഉണ്ടാവാതിരിക്കില്ല. നല്ല ചുവപ്പ് നിറമുള്ള, മൃദുവായ സുഗന്ധമുള്ള റോസാപ്പൂക്കൾ സ്നേഹത്തിന്റെ കൂടെ പ്രതീകമാണ്. നിങ്ങളുടെ ബാൽക്കണി കൂടുതൽ മനോഹാരിതമാക്കാൻ ചെറിയൊരു റോസാപൂന്തോട്ടം ഒരുക്കാം. 

റോസയുടെ ഇനങ്ങൾ 

എല്ലാതരം റോസാച്ചെടികളും ചെറിയ സ്പേസിലോ പോട്ടിലോ വളരാറില്ല. അതിനാൽ തന്നെ ബാൽക്കണിയിൽ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ ചെറുതും നന്നായി വളരുന്നതുമായി റോസാച്ചെടി മാത്രം വാങ്ങിക്കുക. വള്ളിയിൽ പടരുന്ന റോസാച്ചെടികളുടെ വിത്തോ തണ്ടോ വാങ്ങുന്നതായിരിക്കും നല്ലത്. 

പോട്ടിന്റെ വലിപ്പം 

കൂടുതൽ വേരുകളുള്ള ചെടിയാണ് റോസ പൂക്കൾ. അതിനാൽ തന്നെ ശരിയായ രീതിയിൽ വേരുകൾക്ക് വളരാനും പടരാനും ആവശ്യമായ സ്ഥലം പോട്ടിൽ ഉണ്ടായിരിക്കണം. ബാൽക്കണിയിൽ റോസാച്ചെടി വളർത്തുമ്പോൾ പോട്ടിൽ കുറഞ്ഞത് 12 ഇഞ്ച് വ്യാസവും ആവശ്യാനുസൃതമായ താഴ്ചയും ആവശ്യമാണ്. ആദ്യമായാണ് നിങ്ങൾ റോസ ചെടി വളർത്തുന്നതെങ്കിൽ ടെറാക്കോട്ട അല്ലെങ്കിൽ സെറാമിക് പോട്ട് വാങ്ങുന്നതാണ് നല്ലത്. 

വളരുന്ന സ്ഥലം തെരഞ്ഞെടുക്കാം 

നന്നായി വളരുന്ന സ്ഥലത്ത് വേണം റോസാച്ചെടികൾ വയ്ക്കേണ്ടത്. കൂടുതൽ വെളിച്ചം ലഭിക്കുന്ന എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കാത്ത സ്ഥലങ്ങളിൽ വളർത്താവുന്നതാണ്. മൊട്ട് വരുന്ന സമയത്ത് കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. 

മണ്ണ് മിശ്രിതം 

നല്ല നീർവാർച്ചയുള്ള പോഷകസമൃദ്ധിയുള്ള മണ്ണിലാണ് റോസാച്ചെടി വളരുന്നത്. മണ്ണ്, കമ്പോസ്റ്റ്, മണൽ, കോക്കോപീറ്റ്‌ എന്നിവ ചേർത്ത മണ്ണ് മിശ്രിതം ഉപയോഗിച്ചാവണം റോസാച്ചെടി നടേണ്ടത്. ഇത് നന്നായി വളരാനും പൂക്കൾ ഉണ്ടാവാനും സഹായിക്കുന്നു. 

വെള്ളം നനയ്ക്കാം

റോസാച്ചെടികൾക്ക് എന്നും ഇവള്ളത്തിന്റെ ആവശ്യം വരുന്നു. അതിനാൽ തന്നെ കൃത്യമായി വെള്ളമൊഴിച്ച് കൊടുത്താൽ മാത്രമേ അവ എളുപ്പത്തിൽ വളരുകയുള്ളു. എന്നാൽ അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാനും പാടില്ല. ഇപ്പോൾ വേനൽക്കാലമായതിനാൽ ആഴ്ച്ചയിൽ 4  ദിവസമെങ്കിലും നന്നായി വെള്ളമൊഴിച്ച് കൊടുക്കേണ്ടതുണ്ട്.     

ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്