വീട്ടിൽ അക്വേറിയം ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  

Published : Feb 24, 2025, 04:18 PM IST
വീട്ടിൽ അക്വേറിയം ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  

Synopsis

തുടക്കത്തിൽ നിന്നും നന്നേ മാറ്റങ്ങൾ വന്നിട്ടുണ്ട് അക്വേറിയങ്ങൾക്ക്. വൈവിധ്യമാർന്ന ഫിഷ് ടാങ്കുകളും, മീനുകളും ഉൾപ്പെടെ എല്ലാം മാറി. എന്നാൽ പരിപാലനമോ?

അക്വേറിയങ്ങൾ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. തുടക്കത്തിൽ നിന്നും നന്നേ മാറ്റങ്ങൾ വന്നിട്ടുണ്ട് അക്വേറിയങ്ങൾക്ക്. വൈവിധ്യമാർന്ന ഫിഷ് ടാങ്കുകളും, മീനുകളും ഉൾപ്പെടെ എല്ലാം മാറി. എന്നാൽ പരിപാലനമോ? തുടക്കത്തിലെ ആവേശംകൊണ്ട് അക്വേറിയങ്ങൾ സെറ്റ് ചെയ്യും. കുറച്ച് ദിവസം പരിപാലിക്കുകയും ചെയ്യും. എന്നാൽ ദിവസങ്ങൾ കഴിയുംതോറും താല്പര്യവും കുറഞ്ഞ് വരും. അക്വേറിയം സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

അക്വേറിയം എവിടെ സ്ഥാപിക്കാം  

നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലങ്ങളിൽ വെക്കാൻ പാടില്ല. ജനാല, വാതിൽ തുടങ്ങിയവയുടെ അരികിലോ ചൂട് അധികമടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ സ്ഥാപിക്കാൻ പാടില്ല. ജലത്തിന്റെ താപനില മാറാൻ സാധ്യതയുള്ളതിനാൽ എയർ കണ്ടീഷ്ണറുള്ള മുറികളിലും വെക്കാൻ പാടില്ല. എളുപ്പത്തിൽ വെള്ളം മാറ്റാൻ സാധിക്കുന്ന സ്ഥലത്താവണം ഇത് സ്ഥാപിക്കേണ്ടത്. അതേസമയം മിതമായ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വെക്കാവുന്നതാണ്.

അക്വേറിയത്തിന്റെ വലിപ്പം 

ഏത് തരം മീനുകളാണോ ഉപയോഗിക്കുന്നത് അതിനനുസരിച്ചാണ് ടാങ്കിന്റെ വലിപ്പം വരേണ്ടത്. ചെറിയ മീനുകളാണെങ്കിലും വലുതാണെങ്കിലും അവയ്ക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാവണം അക്വേറിയം സെറ്റ് ചെയ്യേണ്ടത്. 
പൊതുവെ വീതി കൂടിയ അക്വേറിയങ്ങൾ സെറ്റ് ചെയ്യുന്നതാണ് നല്ലത്. 

വെള്ളം ഇടക്ക് മാറ്റം 

ആഴ്ചയിൽ ഒരിക്കലെങ്കിലും ഫിഷ് ടാങ്കിലെ വെള്ളം മാറ്റണം. ശുദ്ധമായ വെള്ളം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ ലഭിക്കുന്ന 
പൈപ്പ് വെള്ളത്തിലൊക്കെയും അമിതമായ ക്ലോറിന്റെ അംശം ഉണ്ട്. അതുകൊണ്ട് തന്നെ വെള്ളത്തിലെ ക്ലോറിൻ നീക്കം ചെയ്യുവാൻ വേണ്ടി രണ്ട് ദിവസം തുറന്നുവെക്കാവുന്നതാണ്. അതേസമയം എന്നും വെള്ളം മാറ്റേണ്ടതില്ല.

മീനുകളുടെ പരിപാലനം

ശുദ്ധമായ വെള്ളത്തിൽ മാത്രമേ മീനുകളെ ഇടാൻ പാടുള്ളു. കൃത്യമായ വെളിച്ചവും, ഫിഷ് ടാങ്ക്  നിരന്തരമായി വൃത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. മീനുകളുടെ കൂട്ടത്തിൽ പുതിയതോ സുഖമില്ലാത്തതോ ആയ മീനുകളെ ഇടരുത്. അവയെ കുറച്ച് ദിവസം കവറിലോ പാത്രത്തിലോ ഇടാം. ശേഷം ഫിഷ് ടാങ്കിലേക്ക് ഇടാവുന്നതാണ്. മീനുകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ അധികമായി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് അക്വേറിയത്തിൽ അവശേഷിച്ചാൽ വെള്ളം മലിനമാകാൻ സാധ്യതയുണ്ട്.

വീട്ടിലെ ആക്രിപ്പെട്ടിയല്ല ഫ്രിഡ്ജ്; സാധനങ്ങൾ ക്രമീകരിക്കേണ്ടത് ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്