വീട്ടിലെ ആക്രിപ്പെട്ടിയല്ല ഫ്രിഡ്ജ്; സാധനങ്ങൾ ക്രമീകരിക്കേണ്ടത് ഇങ്ങനെ 

Published : Feb 24, 2025, 02:20 PM ISTUpdated : Feb 24, 2025, 03:04 PM IST
വീട്ടിലെ ആക്രിപ്പെട്ടിയല്ല ഫ്രിഡ്ജ്; സാധനങ്ങൾ ക്രമീകരിക്കേണ്ടത് ഇങ്ങനെ 

Synopsis

വീട്ടിലെ ഭക്ഷണ സാധനങ്ങൾ എന്തും ഫ്രിഡ്ജിനുള്ളിൽ കുത്തികയറ്ററാണ് പതിവ്. എന്ത് വെക്കണമെന്നോ എങ്ങനെ വെക്കണമെന്നോ പലർക്കും ധാരണയില്ല എന്നതാണ് സത്യം.

വീട്ടിലെ ഭക്ഷണ സാധനങ്ങൾ എന്തും ഫ്രിഡ്ജിനുള്ളിൽ കുത്തികയറ്ററാണ് പതിവ്. എന്ത് വെക്കണമെന്നോ എങ്ങനെ വെക്കണമെന്നോ പലർക്കും ധാരണയില്ല എന്നതാണ് സത്യം. ഇങ്ങനെ ഉപയോഗിക്കുന്നത് നിങ്ങളുടെ അടുക്കള ജോലികളെ കഠിനമാക്കുകയും ഫ്രിഡ്‌ജിനെ വൃത്തികേടാക്കുകയും ചെയ്യുന്നു. വലിച്ചുവാരി വെക്കാതെ സാധനങ്ങൾ  ഒതുക്കി വെക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. ആദ്യമായി ഫ്രിഡ്ജ് വൃത്തിയാക്കുകയാണ് ചെയ്യേണ്ടത്. ഫ്രിഡ്ജിൽ ഉള്ള സാധനങ്ങളുടെ എക്സ്പെയർ ഡേറ്റ് നോക്കി, പഴയ സാധനങ്ങളും, ഉപയോഗമില്ലാത്ത ഭക്ഷണങ്ങളും മാറ്റണം. ഇത് ഭക്ഷണ സാധനകളെ എളുപ്പത്തിൽ ഒതുക്കി വെക്കാൻ സഹായിക്കും.

2. പാകം ചെയ്യാൻ ഒരുങ്ങുന്നതിന് മുന്നേ പച്ചക്കറികൾ കഴുകി വൃത്തിയാക്കി മുറിച്ച് വെക്കാം. സമയം ആകുമ്പോൾ ഇത് ഫ്രിഡ്ജിൽ നിന്നുമെടുത്ത് പാകം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ സമയത്തെ ലാഭിക്കാൻ സഹായിക്കും.

3. ഫ്രിഡ്ജിനുള്ളിൽ ഭക്ഷണം സൂക്ഷിക്കാൻ കണ്ടെയ്‌നറുകളോ ഗ്ലാസ് പാത്രങ്ങളോ ഉപയോഗിക്കാവുന്നതാണ്. ഇത് ഭക്ഷണ സാധനങ്ങളിൽനിന്നും വരുന്ന ഗന്ധം ഇല്ലാതാക്കുകയും ഭക്ഷണങ്ങളെ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

4. കടയിൽ നിന്നും വാങ്ങിയപാടെ ഫ്രിഡ്ജിൽ വെക്കാതെ ഓരോ സാധനങ്ങളും ഓരോ ബോക്സുകളിലാക്കി സൂക്ഷിക്കാം. ഇത് എളുപ്പത്തിൽ സാധനങ്ങളെടുത്ത് ഉപയോഗിക്കാൻ സഹായിക്കും. ഫ്രിഡ്ജിനുള്ളിൽ എല്ലാ സാധനങ്ങളും കുമിഞ്ഞുകൂടി ഇരിക്കുകയുമില്ല. 

5. ഫ്രിഡ്ജുകൾ എപ്പോഴും 40 ഡിഗ്രി ഫാരൻഹീറ്റ് അല്ലെങ്കിൽ അതിന് താഴെയായിരിക്കണം സെറ്റ് ചെയ്ത് വെക്കേണ്ടത്.  

6. ഫ്രിഡ്ജിന്റെ ഓരോ തട്ടിലും ലൈനേഴ്‌സ് ഉപയോഗിക്കുകയാണെങ്കിൽ ഫ്രിഡ്ജ് നിങ്ങൾക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഭക്ഷണ സാധനങ്ങൾ കളയുകയാണെങ്കിൽ വൃത്തിയാക്കുവാനും കറപിടിക്കുന്നത് തടയാനും തുടങ്ങി എല്ലാം എളുപ്പത്തിൽ ചെയ്യാം.

പഴഞ്ചൻ രീതികൾ ഉപേക്ഷിക്കൂ, വീടിനൊപ്പം ഇനി പൂന്തോട്ടവും സ്റ്റൈൽ ആകട്ടെ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്