
മഴക്കാലമെത്തിയാൽ വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് സാധാരണമാണ്. കാഴ്ച്ചയിൽ നിസാരമായി തോന്നുമെങ്കിലും ഇത് രോഗങ്ങൾ തുടങ്ങി പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വീടിനുള്ളിൽ പൂപ്പൽ വളരുകയും ദുർഗന്ധത്തിനും വീടിന്റെ ഘടനയിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വീടിനെ ഈർപ്പത്തിൽ നിന്നും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
പൂപ്പൽ: വീടിനുള്ളിൽ ഈർപ്പം തങ്ങി നിന്നാൽ അത് പൂപ്പലിന് കാരണമാകുന്നു. കൂടാതെ ഇതുമൂലം വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവുകയും ചെയ്യും.
പൊടിപടലങ്ങൾ: അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ അവിടെ പൊടിപടലങ്ങളും ഉണ്ടാകുന്നു. ഇത് പലതരം പ്രാണികളെയും ചിലന്തികളെയും വീട്ടിലേക്ക് വരാൻ ആകർഷിക്കുന്നു.
വീടിന്റെ ഘടന: പെയിന്റ്, തടി, ചുമര്, ഫ്ലോർ തുടങ്ങിയ ഇടങ്ങൾക്ക് ഈർപ്പം മൂലം കേടുപാടുകൾ സംഭവിക്കാം.
ഈർപ്പം ഉണ്ടാവാനുള്ള കാരണം
പലതരം കാരണങ്ങൾ കൊണ്ടാണ് വീടിനുള്ളിൽ ഈർപ്പം ഉണ്ടാകുന്നത്. ചില കാര്യങ്ങൾ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ മറ്റുചിലത് ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത കാര്യങ്ങളാണ്. ഈർപ്പം ഉണ്ടാവുന്നതിന്റെ കാരണങ്ങൾ അറിയാം.
കുളിക്കുമ്പോൾ
വെള്ളത്തിന്റെ ഉപയോഗം കാരണമാണ് വീടിനുള്ളിൽ ഈർപ്പം ഉണ്ടാകുന്നത്. പ്രത്യേകിച്ചും ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ ഇതിൽ നിന്നും ഈർപ്പം ഉണ്ടാകുന്നു.
പാചകം
ഓരോ തവണ പാചകം ചെയ്യുമ്പോഴും ചൂടും വായുവും തങ്ങി നിന്ന് വീടിനുള്ളിൽ ഈർപ്പം ഉണ്ടാകുന്നു.
ചെടികൾ
വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ പ്രത്യേകം ഇക്കാര്യം നിങ്ങൾ ശ്രദ്ധിക്കണം. വെള്ളം ഒഴിക്കുന്നതിലൂടെ ചെടികൾ വായുവിലേക്ക് ഈർപ്പത്തെ പുറംതള്ളുന്നു.
ഹ്യുമിഡിഫയർ
വീട്ടിൽ ഹ്യുമിഡിഫയർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. കാരണം ഇതിൽ നിന്നും ഈർപ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
എയർ കണ്ടീഷണർ
മുറിക്ക് ആവശ്യമായ തണുപ്പ് നൽകുന്ന എയർ കണ്ടീഷണറുകൾ വാങ്ങിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ചെറിയ മുറിക്ക് വലിയ അളവിൽ തണുപ്പ് ഉണ്ടാകുന്ന എയർ കണ്ടീഷണർ ആവശ്യമില്ല. ഇത് മുറിക്കുള്ളിൽ ഈർപ്പം ഉണ്ടാകാൻ കാരണമാകുന്നു.