ഈ വസ്തുക്കൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ പാടില്ല; കാരണം ഇതാണ് 

Published : May 25, 2025, 05:20 PM IST
ഈ വസ്തുക്കൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ പാടില്ല; കാരണം ഇതാണ് 

Synopsis

തടികൊണ്ടുള്ള സാധനങ്ങൾ ഒരിക്കലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കരുത്. കാരണം ഇതിൽ തടിക്ക് വേണ്ടിയുള്ള സംരക്ഷിത കോട്ടുകൾ അടിച്ചിട്ടുണ്ടാവാം

വീട്ടിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ പാടില്ല. ഓരോ സാധനങ്ങളും കഴുകുമ്പോൾ ഇതിനൊക്കെ എന്തൊക്കെയാണ് ആവശ്യം എന്നതിനെക്കുറിച്ച് മാനസിലാക്കിയാവണം ഉപയോഗിക്കേണ്ടത്.    

തടികൊണ്ടുള്ള സാധനങ്ങൾ 

തടികൊണ്ടുള്ള സാധനങ്ങൾ ഒരിക്കലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കരുത്. കാരണം ഇതിൽ തടിക്ക് വേണ്ടിയുള്ള സംരക്ഷിത കോട്ടുകൾ അടിച്ചിട്ടുണ്ടാവാം. സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ കോട്ടിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ തടി പ്രതലങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ വാങ്ങാവുന്നതാണ്. 

ലെതർ 

തടി പോലെ തന്നെയാണ് ലെതറുകളും. ഇതിൽ പ്രകൃതിദത്ത എണ്ണ അടങ്ങിയിട്ടുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മെറ്റീരിയലിന് കേടുപാടുകൾ സംഭവിക്കാം. അതിനാൽ തന്നെ ചെറിയ അഴുക്കുകളും കറയും കളയാൻ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി. അല്ലെങ്കിൽ ബേക്കിംഗ് സോഡയും വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്.      

പെയിന്റ് ചെയ്ത പ്രതലങ്ങൾ 

പെയിന്റ് ചെയ്ത മതിലുകൾ സോപ്പ് ഉപയോഗിച്ച് ഒരിക്കലും കഴുകാൻ പാടില്ല. ഇത് പെയിന്റിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനേക്കാളും നനവുള്ള തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. 

സ്റ്റെയിൻലെസ് സ്റ്റീൽ 

സോപ്പ് ഉപയോഗിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ കഴുകിയാൽ പാത്രത്തിൽ കറപിടിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇത് പാത്രത്തിന്റെ തിളക്കത്തിന് മങ്ങലുണ്ടാക്കുകയും ചെയ്യുന്നു. മൃദുലമായ തുണിയും വെള്ളവും ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാം. കടുത്ത കറകൾ ആണെങ്കിൽ ബേക്കിംഗ് സോഡയോ വിനാഗിരിയോ ഉപയോഗിച്ച് നന്നായി കഴുകാം. 

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്