കാപ്പിപ്പൊടി ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്ന 4 കാര്യങ്ങൾ ഇതാണ്

Published : Oct 16, 2025, 04:22 PM IST
coffee powder

Synopsis

പൂന്തോട്ടത്തിലെ കീടങ്ങളെ തുരത്താൻ നമ്മൾ കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. എന്നാൽ ചെടികൾക്ക് മാത്രമല്ല വീട് വൃത്തിയാക്കാനും ഇത് ഉപയോഗിക്കാൻ കഴിയും. കാപ്പിപ്പൊടി ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്നവ എന്തൊക്കെയാണെന്ന് അറിയാം.

വീട് വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ ഉപയോഗിച്ച് മടുത്തോ. എന്നാൽ രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ വീട് വൃത്തിയാക്കാൻ സാധിക്കും. പൂന്തോട്ടത്തിലെ കീടങ്ങളെ തുരത്താൻ നമ്മൾ കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. എന്നാൽ ചെടികൾക്ക് മാത്രമല്ല വീട് വൃത്തിയാക്കാനും ഇത് ഉപയോഗിക്കാൻ കഴിയും. കാപ്പിപ്പൊടിയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.പാത്രത്തിലെ എണ്ണമയം

പാത്രത്തിൽ പറ്റിപ്പിടിച്ച എണ്ണമയവും കറയും കാപ്പിപ്പൊടി ഉപയോഗിച്ച് എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. കാപ്പിപ്പൊടിക്ക് പരപരപ്പുള്ള സ്വഭാവം ആയതിനാൽ തന്നെ പാത്രത്തിലെ കറയേയും എണ്ണമയത്തേയും എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. വൃത്തിയാക്കാനുള്ള പാത്രത്തിൽ ചെറുചൂടുള്ള സോപ്പ് വെള്ളം നിറച്ചതിന് ശേഷം അതിലേക്ക് കാപ്പിപ്പൊടി ഇട്ടുകൊടുക്കാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.

2. ഓവൻ വൃത്തിയാക്കാം

ഓവനിൽ പറ്റിപ്പിടിച്ച കറയേയും ദുർഗന്ധത്തെയും ഇല്ലാതാക്കാൻ കാപ്പിപ്പൊടി മതി. ഒരു പാത്രത്തിൽ ചെറുചൂട് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് കാപ്പിപ്പൊടി ചേർക്കാം. ശേഷം കഴുകാനുള്ള പാത്രം ഇതിൽ മുക്കിവയ്ക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി.

3. ദുർഗന്ധത്തെ ഇല്ലാതാക്കുന്നു

എത്രയൊക്കെ വൃത്തിയാക്കിയാലും ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം പോവുകയില്ല. ഒരു ബൗളിൽ കുറച്ച് കാപ്പിപ്പൊടി എടുത്ത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം. ഇത് ഫ്രിഡ്‌ജിനുള്ളിലെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

4. കൈകളിലെ ദുർഗന്ധം

സവാള, വെളുത്തുള്ളി തുടങ്ങിയവയുടെ രൂക്ഷ ഗന്ധം കൈകളിൽ നിന്നും നീക്കം ചെയ്യാൻ കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. കുറച്ച് കാപ്പിപ്പൊടി എടുത്തതിന് ശേഷം കൈയിൽ നന്നായി തേച്ചുപിടിപ്പിച്ചാൽ മതി.

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്