ഡിഷ്‌വാഷറിൽ ഇടാൻ പാടില്ലാത്ത 5 വസ്തുക്കൾ ഇതാണ്

Published : Nov 06, 2025, 04:18 PM IST
dish-washer

Synopsis

ഡിഷ്‌വാഷർ പാത്രം കഴുകൽ ജോലി എളുപ്പമാക്കിയെങ്കിലും എല്ലാത്തരം പാത്രങ്ങളും ഇതിൽ കഴുകാൻ സാധിക്കില്ല. ഡിഷ്‌വാഷറിൽ ഇടാൻ പാടില്ലാത്ത വസ്തുക്കൾ ഇവയാണ്. 

ഡിഷ്‌വാഷർ വന്നതോടെ പാത്രങ്ങൾ കഴുകുന്ന ജോലി എളുപ്പമായിട്ടുണ്ട്. എന്നാൽ എല്ലാത്തരം പാത്രങ്ങളും ഡിഷ്‌വാഷറിൽ കഴുകാൻ സാധിക്കുകയില്ല. ഇത് സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഈ വസ്തുക്കൾ ഒരിക്കലും ഡിഷ്‌വാഷറിൽ ഇടരുത്.

1.കാസ്റ്റ് അയൺ പാൻ

പാചകം ചെയ്യാൻ എളുപ്പമാണെങ്കിലും കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതൊരിക്കലും ഉപകരണങ്ങളിൽ ഇട്ടു കഴുകാൻ സാധിക്കില്ല. ഇത് പാനിനും ഉപകരണത്തിനും കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ കൈകൾകൊണ്ട് കഴുകുന്നതാണ് ഉചിതം.

2. നോൺസ്റ്റിക് പാൻ

നോൺസ്റ്റിക് പാൻ കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. ഡിഷ്‌വാഷറിലിട്ട് കഴുകുമ്പോൾ പാനിനും ഉപകരണത്തിനും കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇനി നോൺ സ്റ്റിക് പാൻ ഡിഷ്‌വാഷറിൽ കഴുകുന്നുണ്ടെങ്കിൽ മുകളിലത്തെ റാക്കിൽ കഴുകുന്നതാണ് ഉചിതം.

3. പ്രത്യേകതരം കത്തികൾ

അടുക്കളയിൽ ഉപയോഗിക്കുന്ന പ്രത്യേകതരം മെറ്റീരിയലുകളിൽ നിർമ്മിച്ച കത്തികൾ ഒരിക്കലും ഡിഷ്‌വാഷറിൽ ഇടരുത്. ഇത് കത്തിയുടെ ഗുണമേന്മ നഷ്ടപ്പെടാനും പിന്നീട് ഉപയോഗിക്കാൻ കഴിയാതെയും വരുന്നു.

4. തടികൊണ്ടുള്ള വസ്തുക്കൾ

തടികൊണ്ടുള്ള വസ്തുക്കൾ ഒരിക്കലും ഡിഷ്‌വാഷറിൽ ഇടരുത്. തടി ഈർപ്പത്തെ പെട്ടെന്ന് ആഗിരണം ചെയ്യുകയും വിള്ളലുകൾ ഉണ്ടാവാനും കാരണമാകുന്നു.

5. ഡിഷ്‌വാഷറിന് കേടുപാടുകൾ ഉണ്ടാകുന്ന വസ്തുക്കൾ

ഡിഷ്‌വാഷറിന് കേടുപാടുകൾ ഉണ്ടാവുന്ന വസ്തുക്കൾ ഒരിക്കലും ഇതിലിടരുത്. വിലപിടിപ്പുള്ളതിനാൽ തന്നെ കേടുവന്നാൽ നന്നാക്കാൻ ബുദ്ധിമുട്ടാകുന്നു.

PREV
Read more Articles on
click me!

Recommended Stories

ഈ ശീലങ്ങൾ ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു; ശ്രദ്ധിക്കാം
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്